Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിഗോയ്ക്ക് കൊച്ചി– ഹുബ്ബള്ളി സർവീസ്

AIRCRAFT-M&A/

നെടുമ്പാശേരി ∙ ഇൻഡിഗോ കൊച്ചി– ഹുബ്ബള്ളി സർവീസ് ആരംഭിച്ചു. ദിവസവും ഉച്ചയ്ക്ക് 1.50നു കൊച്ചിയിൽ നിന്നു പുറപ്പെടുന്ന വിമാനം നാലിന് ഹുബ്ബള്ളിയിലെത്തും. ഇവിടെ നിന്നും രാത്രി 8.10നു തിരിക്കുന്ന വിമാനം 10.20നു കൊച്ചിയിലെത്തും. എടിആർ വിമാനമാണ് സർവീസ് നടത്തുന്നത്.