Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയോ ജിഗാ ഫൈബർ കേരളത്തിൽ 288 ഇടങ്ങളിൽ

reliance-jio

കൊച്ചി∙ റിലയൻസ് ജിയോയുടെ ജിഗാഫൈബർ കേരളത്തിൽ ആദ്യഘട്ടത്തിൽ 288 സ്ഥലങ്ങളിൽ. നഗരങ്ങളും ചെറുപട്ടണങ്ങളുമടക്കമാണിത്. ഇതിൽ 72 ഇടങ്ങളിൽ ഓപ്ടിക്കൽ ഫൈബർ കേബിൾ (ഒഎഫ്സി) സംവിധാനം തയാറായിക്കഴിഞ്ഞു. കൊച്ചിയിൽ 40 പേർ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിക്കുന്നുണ്ട്. 

ഫൈബർ വീട്ടിലെത്തിച്ച് ജിയോ റൗട്ടറിൽ ഘടിപ്പിക്കും. അതിൽനിന്നു ടിവിക്കുള്ള സെറ്റ്ടോപ് ബോക്സിലേക്കും കണക്‌ഷൻ. റൗട്ടറിൽനിന്ന് വൈഫൈയിലൂടെയാണു മറ്റ് ഉപകരണങ്ങൾക്ക് ഇന്റർനെറ്റ് ലഭിക്കുക.

സ്മാർട്‌ടിവിയിൽ മാത്രമല്ല സാധാരണ ടിവിയിൽ എച്ച്ഡിഎംഐ പോർട്ട് ഉണ്ടെങ്കിൽ അതിലേക്കും റൗട്ടറിൽനിന്ന് കണക്‌ഷൻ എത്തിക്കാം.

മൊബൈലിൽ ലഭിക്കുന്ന ‘ജിയോ ടിവി’ ചാനലുകളാണു കാണാനാകുക. ഇതിനുപുറമെ സ്ട്രീമിങ്ങും ഡൗൺലോഡുമൊക്കെയാകാം. ടിവി ഉപയോഗിച്ച് വിഡിയോ കോൺഫറൻസിങ് നടത്താം. ഒരു ലാൻഡ്ഫോണും ലഭിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ 100 ജിബിയുടെ പ്രതിമാസപായ്ക്കേജാണു നൽകിവരുന്നത്. അതുപയോഗിച്ചുതീരുമ്പോൾ ചെറിയ പായ്ക്കുകളായി റീചാർജ് ചെയ്യാനാകും. 4500 രൂപ റീഫണ്ടബിൾ നിക്ഷേപമാണ് കണക്‌ഷന് ഈടാക്കുകയെന്നാണു സൂചന.