Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രോഡ്ബാൻഡ് വിപ്ലവത്തിന് ബിഎസ്എൻഎൽ

bsnl-logo-image

ആലപ്പുഴ ∙ അതിവേഗ ലാൻഡ് ലൈൻ ഇന്റർനെറ്റ് കണക്‌ഷനുമായി ജിയോ ജിഗാഫൈബർ എത്തുംമുൻപേ ഉപയോക്താക്കളെ ആകർഷിക്കാൻ കൂടുതൽ ബ്രോഡ്ബാൻ‍ഡ് പ്ലാനുകളുമായി ബിഎസ്എൻഎൽ രംഗത്ത്.  പുതിയ കണക്‌ഷൻ എടുക്കുന്നവർക്കു ബ്രോഡ്ബാൻഡ് സേവനത്തിന്റെ പ്രചാരണത്തിനായി നാലു പ്ലാനുകൾ പ്രഖ്യാപിച്ചു. 99, 199, 299, 491 രൂപ മാസവാടകയുള്ള പ്ലാനുകളാണിത്. 

എല്ലാ പ്ലാനുകളിലും രാജ്യത്ത് എവിടെയും പരിധിയില്ലാതെ വിളിക്കാനും സാധിക്കും. 99 രൂപയ്ക്ക് 1.5 ജിബി ദിവസേന ലഭിക്കും. 199 ന് അഞ്ചു ജിബി, 299 നു 10 ജിബി, 491 ന് 20 ജിബി ഡേറ്റയും ഒരു ദിവസം ലഭിക്കും.  ഫൈബർ ടു ദ് ഹോം (എഫ്ടിടിഎച്ച്) സേവനം ഉപയോഗിക്കുന്നവർക്കായി രണ്ടു പുതിയ പ്ലാനുകളും അവതരിപ്പിച്ചു. 777 രൂപയുടെ പ്ലാനിൽ 50 എംബിപിഎസ് വേഗത്തിൽ 500 ജിബി ഡേറ്റ ഒരു മാസം ഉപയോഗിക്കാം. 1277 രൂപയുടെ ഫൈബ്രോ പ്ലാനിൽ 100 എംബിപിഎസ് വേഗത്തിൽ 750 ജിബി ഡേറ്റ ഒരു മാസം ഉപയോഗിക്കാം. 

എഫ്ടിടിഎച്ച് പ്ലാനുകളിൽ അടിമുടി മാറ്റം വരുത്താനും ബിഎസ്എൻഎൽ പദ്ധതിയിട്ടിട്ടുണ്ട്. പ്ലാനുകളിലെ ഡേറ്റയുടെ മാസ ഉപയോഗം മൂന്നു മുതൽ 10 ടിബി വരെ ഉയർത്തണമെന്നു സർക്കിൾ ഓഫിസുകൾ ശുപാർശ ചെയ്തിട്ടുണ്ട്. ഒരാഴ്ചയ്ക്കകം ഇതിൽ തീരുമാനമുണ്ടാകും. ഫൈബർ കേബിളുകൾ എത്താത്ത സ്ഥലങ്ങളിൽ പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർ വഴി എഫ്ടിടിഎച്ച് കണക്‌ഷൻ നൽകാനുള്ള നടപടികളും ആരംഭിച്ചു കഴിഞ്ഞു.