Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെസ്റ്റ്പാക് ബാങ്കിങ്–ഐസിഐസിഐ പങ്കാളിത്തം

ICICI BANK

കൊച്ചി ∙ ഇന്ത്യൻ വിദ്യാർഥികൾക്ക് ഓൺലൈൻ പേയ്മെന്റ് സൗകര്യം ലഭ്യമാക്കുന്നതിന് ഐസിഐസിഐ ബാങ്ക്, ഓസ്ട്രേലിയയിലെ മുൻനിര ബാങ്കുകളിലൊന്നായ വെസ്റ്റ്പാക് ബാങ്കിങ് കോർപറേഷനുമായി പങ്കാളിത്തം സ്ഥാപിച്ചു.

ഐസിഐസിഐ ബാങ്കിന്റെ ‘മണി 2 വേൾഡ്’ പ്ലാറ്റ്ഫോം വഴി പണമയയ്ക്കുന്നതിനാണ് സൗകര്യമൊരുക്കുക. ഇതനുസരിച്ച്, ഇന്ത്യയിലെ ഏതു ബാങ്കിന്റെ ഇടപാടുകാർക്കും ഓസ്ട്രേലിയൻ സർവകലാശാലകളിൽ നിശ്ചിത വിനിമയ നിരക്കിൽ ഓൺലൈനായി ഫീസ് അടയ്ക്കുവാൻ സാധിക്കും. തുടക്കത്തിൽ ഓസ്ട്രേലിയയിലെ ലാ ട്രോബ് സർവകലാശാലയിൽ ഫീസ് അടയ്ക്കുന്നതിനാണ് കരാർ ഉണ്ടായിരിക്കുന്നത്.