Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറഞ്ഞ വിലയ്ക്ക് പുതിയ സർഫസ്

microsoft-surface

വാഷിങ്‍ടൻ ∙ മൈക്രോസോഫ്റ്റിന്റെ ടു ഇൻ വൺ ടാബ്‍ലെറ്റ് കംപ്യൂട്ടറായ സർഫസ് ശ്രേണിയിൽ പുതിയതൊന്നു കൂടി. സർഫസ് ഗോ എന്ന പുതിയ കൺവേർട്ടിബിൾ (ടാബ്‍ലെറ്റ് ആയും ലാപ്ടോപ് ആയും ഉപയോഗിക്കാം) വില യുഎസിൽ‌ ഏകദേശം 27,000 രൂപ. ആപ്പിൾ ഐപാഡ്, ഗൂഗിൾ ക്രോംബുക്ക് എന്നിവയുടെ നിലവാരത്തിലുള്ളതാണ് 10 ഇഞ്ച് ഡിസ്പ്ലേയുള്ള പുതിയ സർഫസ് ഗോ.

വിൻഡോസ് 10 ഓപ്പറേറ്റിങ് സിസ്റ്റം. 4 ജിബി റാമും 64 ജിബി ഇന്റേണൽ മെമ്മറിയുമുള്ള പതിപ്പും 8 ജിബി റാമും 128 ജിബി ഇന്റേണൽ മെമ്മറിയുമുള്ള മറ്റൊരു പതിപ്പും ഉണ്ട്. വൈഫൈയ്ക്കു പുറമെ യുഎസ്ബി സി കണക്ടിവിറ്റിയുമുണ്ട്. 8 മെഗാ പിക്സൽ റിയർ ക്യാമറയും 5 മെഗാ പിക്സൽ ഫ്രണ്ട് ക്യാമറയും വഴി ഫുൾ എച്ച്ഡി വിഡിയോ റെക്കോർഡിങ്ങും സാധ്യമാകും.  സർഫസ് ഗോ മറ്റു രാജ്യങ്ങളിലേക്ക് എത്താൻ വൈകും.