Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപകദിനം ആചരിച്ചു

vaidya-ratnam-group വൈദ്യരത്നം ഗ്രൂപ്പ് സ്ഥാപകദിനാചരണം മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ ഉദ്ഘാടനം ചെയ്യുന്നു. അഷ്ടവൈദ്യൻ ഡോ. ഇ.ടി കൃഷ്ണൻ മൂസ്, അഡ്വ കെ രാജൻ എം.എൽ.എ, ഡോ. ജി.ജി ഗംഗാധരൻ, ഡോ. എ നളിനാക്ഷൻ, കെ.കെ. വാസുദേവന്‍, ഡോ. എം.ജി രാമചന്ദ്രൻ, വൈദ്യൻ എ പി ദാമോദരൻ നമ്പീശൻ എന്നിവര്‍ സമീപം.

തൃശൂർ∙ വൈദ്യരത്നം സ്ഥാപകദിന ആചരണം തൃശൂരിൽ നടന്നു.  മലയാളം സർവ്വകലാശാല വൈസ് ചാൻസലർ ഡോ. അനിൽ വള്ളത്തോൾ അനുസ്മരണ ചടങ്ങുകൾ ഉദ്ഘാടനം നിർവഹിച്ചു. ബെംഗളുരു രാമയ്യ ആയുർവേദ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജി.ജി ഗംഗാധരൻ അഷ്ട വൈദ്യൻ നീലകണ്ഠൻ മൂസ് അനുസ്മരണ പ്രഭാഷണം നടത്തി. ഒല്ലൂർ എം.എൽ.എ അഡ്വ കെ രാജൻ, അധ്യക്ഷത വഹിച്ചു. 

ക്ലാസിക്കൽ മരുന്നുകളുടെ പ്രചാരണത്തിനു വേണ്ടി വൈദ്യരത്നം ബുക്സ് പ്രസിദ്ധീകരിക്കുന്ന യോഗകത്നാവലി എന്ന പുസ്തകം ആരോഗ്യ സർവകലാശാല പ്രൊ–വൈസ് ചാൻസലർ ഡോ. എ നളിനാക്ഷൻ പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷത്തെ മികച്ച ആയുർവേദ ഡോക്ടർമാർക്കുള്ള കേന്ദ്ര സംസ്ഥാന സർക്കാർ പുരസ്കാരങ്ങൾ നേടിയ ഡോ. ഷീല കാറളം (ധന്വന്തരി അവാർഡ്), ഡോ. പി കെ ധർമ്മപാലൻ (ആത്രേയ അവാർഡ്), ഡോ. ബി ശ്യാമള (ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ്, സി സി ആർ എസ് & ആയുഷ്), ഡോ. കെ. വി രാമൻകുട്ടി വാരിയർ (ഭിക്ഷക് രത്ന) എന്നിവരെ ആദരിച്ചു.

സ്ഥാപകദിനത്തോടനുബന്ധിച്ച് ആയുർവേദ കോളജുകളിലെ ബിരുദ–ബിരുദാന്തര വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധ മത്സരത്തിലെ (വിദ്വത്ത–2018) വിജയികളായ ഡോക്ടർമാർക്കുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഡോ. വിദ്യാ ഉണ്ണികൃഷ്ണൻ ( വി എസ് പി വി ആയുർവേദ കോളജ് കോട്ടയ്ക്കൽ), മേഘന പി കർണ്ണാത്ത് (ധർമ്മശാല മഞ്ജുനാഥേശ്വര ആയുർവേദ കോളേജ്, ഹസൻ) രോഷിനി ആർ (അമൃത സ്കൂൾ ഓഫ് ആയുർവേദ, വള്ളിക്കാവ്) ട്രീസ ജോസ് പങ്കജകസ്തൂരി ആയുർവേദ മെഡിക്കൽ കോളജ്, തിരുവനന്തപുരം) എന്നിവരാണ് പുരസ്കാരജേതാക്കൾ. വൈദ്യരത്നം ഗ്രൂപ്പ് ഏർപ്പെടുത്തിയ വിവിധ വിദ്യാഭ്യാസ പുരസ്കാരങ്ങൾ  സബ് കളക്ടർ ഡോ. രേണു രാജ് വിതരണം ചെയ്തു. വസ്തി വിചാരം എന്ന വിഷയത്തിൽ ഡോ എ കെ മനോജ് കുമാർ (ഡീൻ, കേരള ആരോഗ്യ സർവ്വകലാശാല) പ്രബന്ധാവതരണം നടത്തി. അഷ്ടവൈദ്യൻ ഡോ. ഇ.ടി കൃഷ്ണൻ മൂസ്, കെ.കെ വിജയകുമാർ, ഡോ. എം.ജി രാമചന്ദ്രൻ, വൈദ്യൻ എ പി ദാമോദരൻ നമ്പീശൻ, ജയകൃഷ്ണൻ കെ എന്നിവർ പ്രസംഗിച്ചു.