ആപ്പിൾ ഇന്ത്യ: 3 പേർ രാജിവച്ചു

ന്യൂഡൽഹി ∙ ആപ്പിൾ ഇന്ത്യയിൽ നിന്നു മൂന്ന് സീനിയർ എക്സിക്യൂട്ടീവുകൾ രാജിവച്ചു. സെയിൽ വിഭാഗം തലവൻ രാഹുൽ പുരി, ഐഫോൺ സെയിൽസ് തലവൻ ജയന്ത് ഗുപ്ത, ടെലികോം സെയിൽസ് തലവൻ മനീഷ് ശർമ എന്നിവരാണു രാജിവച്ചത്.