Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതുമകളോടെ നിസാൻ മൈക്ര

2018-Micra_5

കൊച്ചി ∙ സുരക്ഷയ്ക്ക് കൂടുതൽ പ്രാധാന്യം നൽകി നിസാൻ ഇന്ത്യയുടെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് മൈക്ര പുറത്തിറക്കി. 5.3 ലക്ഷം രൂപയാണു വില. രണ്ട് എയർ ബാഗുകൾ, വേഗം സംബന്ധിച്ച മുന്നറിയിപ്പു നൽകൽ, സ്പീഡ് സെൻസിങ് ഡോർ ലോക്ക്, ഡ്രൈവർ സീറ്റ് ബെൽറ്റ് റിമൈൻഡർ, റിയർ പാർക്കിങ് സെൻസർ, റിവേഴ്‌സ് പാർക്കിങ് കാമറ, മിറർ ലിങ്കുമായി 6.2 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയുണ്ട്. 1.2 ലീറ്റർ പെട്രോൾ എൻജിനും സിവിടി ഓട്ടമാറ്റിക് ട്രാൻസ്മിഷനുമുള്ള മോഡലും 1.5 ലീറ്റർ ഡീസൽ എൻജിനും 5 സ്പീഡ് മാനുവൽ ട്രാൻസ്മിഷനുമുള്ള മോഡലുമുണ്ട്.