Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫ് കറൻസികൾക്കെതിരെ റെക്കോർഡ് വിലയിടിവിൽ രൂപ

rupee-dirham

ഡോളറിനെതിരായ വിനിമയത്തിൽ ഇടിവ് നേരിട്ടതോടെ രൂപയ്ക്ക് ഗൾഫ് കറൻസികൾക്കെതിരെ റെക്കോർഡ് തകർച്ച. യുഎഇ ദിർഹവുമായുള്ള വിനിമയ നിരക്ക് ഇന്നലെ 19 രൂപയിലെത്തി. ആദ്യമായാണ് ദിർഹം 19 രൂപ കടക്കുന്നത്. എക്സ്ചേഞ്ചുകളിൽ വിനിമയം നടന്നത് 18.94 രൂപയ്ക്ക്. ഖത്തർ റിയാലിന്റെ വിനിമയ നിരക്കും റെക്കോർഡിലാണ്. റിയാൽ ഒന്നിന് 19 രൂപയായിരുന്നു ഇന്നലെ നിരക്ക്. ശമ്പള സമയമല്ലാത്തതിനാലും വേനലവധിക്ക് പ്രവാസികൾ പലരും നാട്ടിലായതിനാലും മണിഎക്സ്ചേഞ്ച് സ്ഥാപനങ്ങളിൽ കാര്യമായ തിരക്കുണ്ടായില്ല.

കുവൈത്ത് ദിനാറിന് ഇന്നലെ ലഭിച്ചത് 228.72 രൂപ. ഏതാനും വർഷങ്ങൾക്കിടയിലെ ഉയർന്ന നിരക്കാണിത്. സൗദി റിയാലിന് 18.64, ബഹ്റൈൻ ദിനാറിന് 185.24, ഒമാൻ റിയാൽ 181.47 എന്നിങ്ങനെയായിരുന്നു ഇന്നലെ രൂപയുമായുള്ള വിനിമയ നിരക്ക്. റിസർവ് ബാങ്ക് ഇടപെടാത്ത പക്ഷം രണ്ടു മൂന്നു ദിവസത്തേക്കു കൂടി ഈ സ്ഥിതി തുടരാൻ സാധ്യതയുണ്ടെന്ന് യുഎഇ എക്സ്ചേഞ്ച് ഗ്രൂപ്പ് സിഇഒ പ്രമോദ് മങ്ങാട് പറഞ്ഞു.