Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗോ എയറും വിദേശത്തേക്ക് പറക്കുന്നു

go-air

ചെലവു കുറ‍ഞ്ഞ വിമാനക്കമ്പനിയായ ഗോ എയറും വിദേശത്തേക്ക്. ഒക്ടോബറിൽ വിദേശ സർവ്വീസുകൾ ആരംഭിക്കാനാണ് നടപടികൾ ആരംഭിച്ചിട്ടുള്ളത്. കണ്ണൂർ വിമാനത്താവളത്തിൽ നിന്നും ഗോ എയറിന് വിദേശ സർവീസിന് അനുമതി ലഭിച്ചു.  കൊച്ചിയിൽനിന്നു ദോഹ, ദമാം സർവീസുകളാണ് ഗോ എയർ നടത്തുക.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ജെറ്റ് എയർവേയ്സ്, ഇൻഡിഗോ, സ്പൈസ്ജെറ്റ്  എന്നിവയ്ക്കു ശേഷം ഇന്ത്യയിൽ നിന്നും വിദേശ സർവ്വീസുകൾ ആരംഭിക്കുന്ന ആറാമത്തെ വിമാനക്കമ്പനിയാകും ഗോ എയർ. രാജ്യത്തെ നിലവിലുള്ള നിയമങ്ങളനുസരിച്ച് വിദേശ സർവീസുകൾ നടത്തുന്നതിനുള്ള മാനദണ്ഡങ്ങൾ ഗോ എയർ കഴിഞ്ഞ വർഷം പൂർത്തിയാക്കിയിരുന്നു. എങ്കിലും വിദേശ സർവീസുകൾ ആരംഭിക്കുന്നതിനായി കൂടുതൽ വിമാനങ്ങൾ  എത്തുന്നതു കാത്തിരിക്കുകയായിരുന്നു ഗോ എയർ.

72 എ 320 നിയോ വിമാനങ്ങൾക്കാണ് ഗോ എയർ ഓർഡർ നൽകിയിരിക്കുന്നത്. ഇതിൽ അഞ്ചു വിമാനങ്ങൾ ഇതിനകം ഗോ എയറിനു ലഭ്യമായി. ഒക്ടോബറിൽ രണ്ടു വിമാനങ്ങൾ കൂടി ലഭ്യമാകുന്നതോടെയാകും വിദേശ സർവീസുകൾ ആരംഭിക്കുക. ഇതുവരെയും ആരും സർവീസുകൾ നടത്താത്ത സെക്ടറുകളാണ് ഗോ എയർ തേടുന്നത്. ഇന്ത്യയിലേക്കു നേരിട്ട് സർവീസുകളില്ലാത്ത ഫുക്കെ, മധ്യ ഇന്ത്യയിലേക്ക് നേരിട്ട് സർവീസില്ലാത്ത മാലി തുടങ്ങിയ സ്ഥലങ്ങളിലേക്കായിരിക്കും ആദ്യ സർവീസുകൾ. ഗോ എയറിന് കണ്ണൂരിൽനിന്നു വിദേശ സർവീസ് നടത്തുന്നതിന് അനുമതി ലഭിച്ചിട്ടുണ്ട്. ദമാമിലേക്കായിരിക്കും സർവീസ്. കൊച്ചിയിൽ‌ നിന്നു ദോഹയിലേക്കും ദമാമിലേക്കും ഈ വർഷാവസാനത്തോടെ സർവീസുകൾ ആരംഭിക്കും.

വർഗീസ് മേനാച്ചേരി