Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയം: നടപടികൾ വേഗത്തിലാക്കി ഐസിഐസിഐ ഇൻഷുറൻസ്

മുംബൈ ∙ കേരളത്തിലെ പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി നടപടികൾ ലളിതമാക്കി ഐസിഐസിഐ പ്രുഡെൻഷ്യൽ ലൈഫ് ഇൻഷൂറൻസ്. ക്ലെയിമുകൾ അതിവേഗം തീർപ്പാക്കാനുള്ള നടപടിക്രമങ്ങൾ ലളിതമാക്കിയതായി കമ്പനി പ്രഖ്യാപിച്ചു. ക്ലെയിം അപേക്ഷ, ഡെത്ത് സർട്ടിഫിക്കറ്റ്, ഫോട്ടോ ഐഡന്റിറ്റി എന്നിവ മാത്രം നൽകിയാൽ മതിയാവും. 1860-266-7766 എന്ന ഹെൽപ്‍ലൈൻ നമ്പരിലും claimcare@iciciprulife.com എന്ന ഇ–മെയിൽ വിലാസത്തിലും ബന്ധപ്പെടാം.