Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി നോട്ടിസ്: പൊരുത്തക്കേടുകൾ ഒഴിവാക്കേണ്ടതെങ്ങനെ

GST

കഴിഞ്ഞ കുറച്ചു മാസങ്ങളായി രാജ്യത്തുടനീളം ധാരാളം ബിസിനസുകൾക്കു ജിഎസ്ടി അധികൃതരുടെ നോട്ടിസുകൾ ലഭിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ വിശ്വസനീയമാണെങ്കിൽ 34,400 കോടിയുടെ വൻതോതിലുള്ള ഏതാണ്ട് 34% ജിഎസ്ടി പൊരുത്തക്കേട് (മിസ്മാച്ച്) അല്ലെങ്കിൽ കുറഞ്ഞ പണമൊടുക്കൽ (അണ്ടർ പേയ്മെന്റ്) ഉണ്ടായതായി കണക്കാക്കപ്പെടുന്നു. 

പൊരുത്തമില്ലാത്തതിനു പ്രധാന കാരണങ്ങൾ പ്രാഥമികമായി രണ്ടെണ്ണമാണെന്നാണു കണക്കാക്കപ്പെടുന്നത്. ആദ്യമായി, സ്വയം പ്രഖ്യാപിത ജിഎസ്ടി ബാധ്യതയും ലഭ്യമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് മൂല്യങ്ങളും തമ്മിലും GSTR-3B രൂപത്തിൽ സംഗ്രഹ റിട്ടേണും സമർപ്പിക്കപ്പെട്ട GSTR-1 ലെ എല്ലാ ബാഹ്യവിതരണങ്ങളുടെ ഇൻവോയിസ് വിൽപന വിശദാംശങ്ങളും തമ്മിലുമുള്ള വ്യത്യാസം പ്രകടമായി കാണപ്പെട്ടു.  രണ്ടാമതായി, GSTR-3B ൽ സൂചിപ്പിച്ച കണക്കുകളിൽ നിന്നു GSTR-2A ൽ സൂചിപ്പിച്ച കണക്കുകൾക്കു വ്യത്യാസങ്ങൾ ഉണ്ടായ ചില സന്ദർഭങ്ങൾ  ഉണ്ടായിരുന്നു. അതായത്, ഒരു വിതരണക്കാരനിൽ നിന്നുള്ള വാങ്ങലുകളുടെ വിശദാംശങ്ങൾ. രണ്ടാമത്തേത് ഗവൺമെന്റിന് കൂടുതൽ നിർണായകമാണ്‌, അതായത്, നൽകേണ്ട നികുതിക്കെതിരെ ഏതെങ്കിലും തെറ്റായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് വിഹിതം നൽകുന്നതിലൂടെ യഥാർഥത്തിൽ വിതരണക്കാരനു വരുമാനം നഷ്ടമാകുകയാണ്‌. 

 ഈ നോട്ടിസുകളുടെ ആവിർഭാവത്തോടെ ടാക്സ് ഡിപ്പാർട്മെന്റിന്റെ  മുൻപുള്ള മൃദുസമീപനം ജിഎസ്ടിയുടെ കാലഘട്ടത്തിൽ അവസാനിക്കുമെന്നതു തികച്ചും ഊഹിക്കാവുന്നതേയുള്ളൂ. ഒരു നോട്ടിസ് ലഭിച്ച എല്ലാ ബിസിനസുകാർക്കും 30 ദിവസം സമയം നൽകിക്കൊണ്ടു ഗവൺമെന്റ് തങ്ങളുടെ ബിസിനസിനെ സംബന്ധിച്ച കാര്യങ്ങളിൽ വളരെ ശക്തമായ രീതിയിൽ മുന്നോട്ടുപോയിട്ടുണ്ട്. ഒരു നോട്ടിസ് നൽകുമ്പോൾ അതിനു നിർദിഷ്ട തീയതിയിൽ ഒരു വിശദീകരണം ലഭിക്കുന്നില്ലെങ്കിൽ, ഒരാൾക്ക് ഒരു വിശദീകരണവുമില്ലയെന്നു കണക്കാക്കി ആ ബിസിനസിനെതിരെയുള്ള പ്രസക്തമായ നടപടികൾ ആരംഭിക്കുന്നതാണ്‌. നികുതിവെട്ടിപ്പും കൃത്രിമരീതികളും നിരുത്സാഹപ്പെടുത്തുന്നതിനായി തെറ്റായ രീതിയിൽ ക്ലെയിം ചെയ്ത ഐടിസിക്കു 18% പലിശയുണ്ടെന്ന കർശനമായ ജിഎസ്ടി നടപടികൾ മറക്കരുത്. 

അത്തരം സാഹചര്യങ്ങളിൽ ടാക്സിന്റെ പൊരുത്തക്കേട് ഇല്ലാതെ നോട്ടിസുകളിൽ നിന്നു സ്വാതന്ത്ര്യം നേടാൻ ഒരു ബിസിനസ് സ്ഥാപനത്തിന്‌ എന്തുചെയ്യാൻ കഴിയും? ശരിയായ സെറ്റ് ജിഎസ്ടി കംപ്ലൈന്റ് സപ്ലയർമാരെ ഉപയോഗിച്ച് പ്രവർത്തിക്കണം എന്നതാണ് ഒന്നാമത്തെ കാര്യം. അങ്ങനെ ചെയ്യുന്നതിലൂടെ ഒരു ബിസിനസ് അപ്‌ലോഡ് ചെയ്ത വാങ്ങൽ വിശദാംശങ്ങളും അതിന്റെ വിതരണക്കാർ  അപ്‌ലോഡ് ചെയ്ത ഡാറ്റയും തമ്മിലുള്ള പൊരുത്തക്കേട് ഒരിക്കലും ഉണ്ടാകുന്നില്ലെന്നു കൃത്യസമയത്ത് ഉറപ്പാക്കുന്നു.  ഇങ്ങനെ വ്യത്യസ്തമായ ഐടിസി കണക്കുകൂട്ടലുകൾക്കുള്ള സാധ്യത ഇല്ലാതാക്കുന്നു.  മറ്റൊരു രീതിയിൽ പറഞ്ഞാൽ, ഇത് GSTR-3B ഉം GSTR-2A ഉം സ്ഥിരതയുള്ളതാണെന്ന് ഉറപ്പാക്കാനുള്ള ഒരു ഉറപ്പാർന്ന മാർഗമാണ്‌. 

   GSTR-3B രൂപത്തിലുള്ള ഫയലിങ് സമ്മറിയിലും ഒപ്പം, ഫൈനൽ റിട്ടേണുകൾ ഫയൽ ചെയ്യുന്ന സമയത്തെ രൂപത്തിലുള്ള GSTR-1ലും ഡാറ്റ നൽകുന്ന സമയത്തു സൂക്ഷ്മ നിരീക്ഷണം നടത്താൻ ബിസിനസുകൾ തയാറാകണമെന്നതും  പ്രധാനമാണ്.  ബിസിനസുകളുടെ ഈ സമയത്തു തികച്ചും ഉയർന്ന നിലവാരം പുലർത്തേണ്ടത്  ആവശ്യമാണ്. ഇടപാടുകൾ സംബന്ധിച്ച അക്കൗണ്ടുകളുടെയും റെക്കോർഡുകളുടെയും രേഖകൾ സൂക്ഷിക്കുന്ന സുസ്ഥിരമായ ഒരു വ്യവസ്ഥിതിയുടെ മാർഗത്തിലൂടെ മാത്രമേ ഇതു സാധ്യമാകൂ. ഇപ്പോഴും മാനുവലായി രേഖകൾ തയാറാക്കുന്ന സ്ഥാപനങ്ങൾക്കും അല്ലെങ്കിൽ സ്പ്രെഡ്ഷീറ്റുകളിൽ ബിസിനസ് റെക്കോർഡുകൾ നിലനിർത്തുന്നവർക്കും  ഒക്കെത്തന്നെ അപ്രകാരം ചെയ്യുന്നത് ആവശ്യമായ തിരുത്തലുകൾ വരുത്താൻ പിന്നീടു ബുദ്ധിമുട്ടുള്ളതായി മനസ്സിലാക്കുന്നതായിരിക്കും. അവർക്കെല്ലാംതന്നെ ഇത്തരം നോട്ടിസുകൾ ലഭിക്കുന്നതനുസരിച്ച്, അതും ചെറിയ സമയപരിധിക്കുള്ളിൽ പ്രതികരിക്കാൻ വളരെ ബുദ്ധിമുട്ടുള്ളതായി തിരിച്ചറിയുന്നതുമായിരിക്കും.