Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയത്തിൽ ഇൻഷുറൻസ് രേഖകൾ നശിച്ചുപോയോ? ഉടന്‍ കമ്പനിയെ സമീപിക്കുക

insurance

വിഷമിക്കേണ്ട, ഇന്റർനെറ്റ് യുഗത്തിൽ രേഖകളിലല്ല കാര്യം. പ്രിന്റഡ് രേഖകളില്ലാത്തതിനാൽ ക്ലെയിം നഷ്ടപ്പെടുമെന്ന ഭയം വേണ്ട. 

രേഖകൾ നഷ്ടപ്പെട്ടവർ ഉടൻ തന്നെ ഇൻഷുറൻസ് ഏജന്റിനെയോ ഇൻഷുറൻ കമ്പനിയുടെ ഓഫിസിലോ സമീപിക്കുക. പോളിസി നമ്പരുൾപ്പെടെയുള്ള രേഖകൾ അവിടെ നിന്നു ലഭിക്കും. വാഹന ഇൻഷുറൻസുൾപ്പെടെ എല്ലാത്തരം ഇൻഷുറൻസുകൾക്കും ഇതു ബാധകമാണ്. സ്വകാര്യ ഇൻഷുറൻസ് കമ്പനികളും ഇതു നൽകാൻ ബാധ്യസ്ഥരാണ്. മാത്രല്ല പ്രളയം കണക്കിലെടുത്ത് സാങ്കേതിക ബുദ്ധിമുട്ടുകൾ പറഞ്ഞു ഉപഭോക്താക്കളെ തിരിച്ചയക്കരുതെന്നു  സർക്കാർ നിർദേശവുമുണ്ട്. 

ലൈഫ് ഇൻഷുറൻസ് എടുത്തയാൾക്കും നോമിനിക്കും ജീവഹാനി സംഭവിച്ചാൽ? 

അത്തരം സാഹചര്യങ്ങളിൽ ഏറ്റവും അടുത്ത ബന്ധുവിനു ഇൻഷുറൻസ് ക്ലെയിം ചെയ്യാവുന്നതാണ്. ഇൻഷുറൻസ് കമ്പനികൾ നിഷേധിക്കുകയാണെങ്കിൽ നിയമസഹായം തേടാവുന്നതാണ്. 

ഇൻഷുറൻസ് എടുത്തയാളെ കാണാതായാൽ? 

ഇത്തരം സാഹചര്യങ്ങളിൽ ഒരു നിശ്ചിത കാലയളവ് കാത്തിരുന്ന ശേഷം ഇൻഷുറൻസ് എടുത്തയാൾ മരിച്ചതായി കണക്കിലെടുത്ത് തുക നോമിനിക്കു നൽകേണ്ടതാണ്.

related stories