Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വെള്ളപ്പൊക്കം: ക്ലെയിം തീർപ്പാക്കാൻ നോഡൽ ഓഫിസർമാർ

Insurance policy

തിരുവനന്തപുരം ∙ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ ക്ലെയിമുകൾ തീർപ്പാക്കുന്നതിനു പൊതുമേഖലാ ഇൻഷുറൻസ് കമ്പനികൾ എല്ലാ ജില്ലയിലും നോഡൽ ഓഫിസർമാരെ നിയമിച്ചുവെന്ന് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.വി. ഗിരിജകുമാർ.

വാഹനം, വീട്, കട, വ്യക്തിഗത അപകട ഇൻഷുറൻസ് ക്ലെയിമുകൾ എന്നിവ വേഗം തീർപ്പാക്കും. ക്ലെയിം ബില്ലുകളില്ലാതെ വീട്ടുടമസ്ഥർക്ക് ഒരു ലക്ഷം രൂപവരെ നൽകും. ഇരുചക്രവാഹനങ്ങൾക്ക് 3500 രൂപവരെയും മറ്റ് ക്ലെയിമുകൾക്ക് അറ്റകുറ്റപ്പണി ബില്ല് ഇല്ലാതെ കാഷ്‌‌ലെസ്  രീതിയിൽ 60% വരെയും നൽകും. നാലു പൊതുമേഖലാ കമ്പനികൾക്കുമായി ഇന്നലെവരെ 13,730 ക്ലെയിം റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്. ഇതു തീർപ്പാക്കാൻ 1242 കോടി രൂപ വേണം. ഇതിനകം കമ്പനികൾ 302 ക്ലെയിമുകൾ തീർപ്പാക്കി. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ മാത്രം 2051 ക്ലെയിം അപേക്ഷകൾ ലഭിച്ചു. ഇതിൽ 1659 എണ്ണം വാഹനങ്ങളുടേതാണെന്നും അദ്ദേഹം പറഞ്ഞു.