Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപ കരകയറി; 71.73

Rupee | Currency Notes

മുംബൈ ∙ റിസർവ് ബാങ്കിന്റെ ശക്തമായ ഇടപെടൽ ഫലം കണ്ടു. ഡോളറുമായുള്ള വിനിമയത്തിൽ രൂപയ്ക്ക് നേരിയ നേട്ടം. 26 പൈസ വർധിച്ച് 71.73 ൽ എത്തി. തുടർച്ചയായ ഏഴു ദിവസത്തെ തകർച്ചയ്ക്കു ശേഷമാണ് രൂപ കരുത്ത് നേടിയത്.

വ്യാപാരത്തിന്റെ തുടക്കത്തിൽ രൂപ 72.04 വരെ എത്തിയെങ്കിലും ആർബിഐ ഇടപെട്ടതോടെ രൂപ ശക്തി നേടി. 71.65 വരെ എത്തിയ ശേഷമാണ് 71.73 ൽ അവസാനിച്ചത്. കഴിഞ്ഞ ഏഴു ദിവസത്തിനുള്ളിൽ രൂപയുടെ മൂല്യത്തിൽ 189 പൈസയുടെ ഇടിവാണ് ഉണ്ടായത്. യൂറോയുമായുള്ള വിനിമയത്തിലും രൂപ കരുത്ത് നേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.