Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടംവീട്ടാൻ എയർ ഇന്ത്യ തറവാട് വിൽക്കുന്നു

Air-India-Logo

മുംബൈ∙ കടം വീട്ടുന്നതിന് ‘എയർ ഇന്ത്യ ബിൽഡിങ്’ രണ്ടായിരം കോടി രൂപയ്ക്ക് ജവാഹർലാൽ നെഹ്റു പോർട് ട്രസ്റ്റിനു വിൽക്കുന്നു. മാർച്ച് അവസാനത്തോടെ ഇടപാടു പൂർത്തിയാക്കും. നഗരത്തിന്റെ കണ്ണായ സ്ഥലത്തു ദക്ഷിണ മുംബൈ മറൈൻ ഡ്രൈവിൽ അറബിക്കടലിന് അഭിമുഖമായി നിൽക്കുന്ന 23 നിലകളും 2.2 ലക്ഷം ചതുരശ്രയടി വലുപ്പവുമുള്ള ഈ കെട്ടിടത്തിലായിരുന്നു 2013ൽ ന്യൂഡൽഹിയിലേക്കു മാറ്റുന്നതുവരെ എയർ ഇന്ത്യയുടെ ആസ്ഥാനം. പിന്നീടു കോർപറേറ്റ് ഹെഡ്ക്വാർട്ടേഴ്സായി നിലനിർത്തുകയായിരുന്നു. അൻപതിനായിരം കോടിയിലേറെയാണ് എയർ ഇന്ത്യയുടെ മൊത്തം കടം. ഇത് ഭാഗികമായെങ്കിലും നികത്തുകയാണു വിൽപനയുടെ ലക്ഷ്യം.