Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ധനവില: ഈ മാസം 2 രൂപയിലേറെ വർധന

crude-oil

ന്യൂഡൽഹി / കൊച്ചി ∙ പെട്രോൾ, ഡീസൽ വിലയിൽ ഈ മാസം മാത്രം 2 രൂപയിലേറെ വർധന.  അതേസമയം, എക്സൈസ് തീരുവയിൽ  ഒരു രൂപയുടെ കുറവു വരുത്തുന്നതു പോലും നികുതി വരുമാനത്തിൽ പ്രതിവർഷം 30,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കുമെന്നാണു കേന്ദ്ര നിലപാട്. തിരഞ്ഞെടുപ്പു വർഷം വികസന പദ്ധതികൾക്കു കൂടുതൽ തുക നീക്കിവയ്ക്കേണ്ടതിനാൽ വരുമാനം കുറയ്ക്കുന്ന ഒരു നടപടിയും പ്രതീക്ഷിക്കേണ്ടെന്നു പേര് വെളിപ്പെടുത്താതെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രളയക്കെടുതിയിൽപ്പെട്ട കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നികുതി കുറയ്ക്കാനുള്ള സാധ്യതയും കേന്ദ്രം തള്ളിക്കളയുന്നു.

ഇന്ധനവില ജിഎസ്ടി പരിധിയിലാക്കുകയാണു പോംവഴിയെന്നു ബിജെപിയും കേന്ദ്ര സർക്കാരും പറയുമ്പോൾ കോൺഗ്രസിന്റെ മറുവാദം പ്രസക്തമാകുന്നു. ക്രൂഡോയിൽ വില കുറഞ്ഞുനിൽക്കുമ്പോൾ വില കുറയ്ക്കാതെ മോദി സർക്കാർ 12 തവണ എക്സൈസ് തീരുവ കൂട്ടി. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 211.7 ശതമാനവും ഡീസലിന്റേത് 443.06 ശതമാനവും കൂട്ടി; കുറച്ചതാകട്ടെ ഒരു തവണ മാത്രവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.