ഹൈബ്രിഡ് ഭീമൻ ട്രക്കുമായി ബെമ്‌ൽ

കോട്ടയം ∙ രാജ്യത്തെ ആദ്യ തദ്ദേശീയ സങ്കര ഇന്ധന (ഡീസൽ–ഇലക്ട്രിക്) 205 ടൺ ഡംപ് ട്രക്കുമായി ബെമ്‌ൽ ലിമിറ്റഡ്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമ്‌ൽ ഇതുവരെ നിർമിച്ചതിൽ ഏറ്റവും വലിയ ഡംപ് ട്രക്കും ആണിത്.  കഴിഞ്ഞ ദിവസം മൈസുരു പ്ലാന്റിൽ സിഎംഡി ദീപക് കുമാർ ഹോട്ട, കോൾ ഇന്ത്യാ ലിമിറ്റഡിന്റെ നോർത്തേൺ കോൾഫീൽഡ്സിനു ട്രക്ക് കൈമാറി.

മൊത്തം 335 ടൺ ഭാരവും 2300 കുതിരശക്തിയുമുള്ള ട്രക്കിന് 205 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. ടിൽറ്റബിൾ–ടെലസ്കോപിക് പവർ സ്റ്റീയറിങ്, ചെറിയ ടേണിങ് റേഡിയസ്, എമർജൻസി വാണിങ് സിസ്റ്റം എന്നിവയടക്കം രാജ്യാന്തര വിപണിയിലെ എതിരാളികൾ നൽകുന്ന എല്ലാ സംവിധാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

കൂടുതൽ പരിസ്ഥ്തി സൗഹൃദവുമാണെന്ന് കമ്പനി അവകാശപ്പെടുന്നു. തികച്ചും ‘മെയ്ക് ഇൻ ഇന്ത്യ’ ഉൽപ്പന്നമാണിതെന്ന പ്രത്യേകതയുമുണ്ട്. ഗവേഷണ വികസന പ്രവർത്തനങ്ങൾ പൂർണമായും ഇന്ത്യയിലായിരുന്നു.