Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കയറ്റുമതിയിൽ 19.21% വളർച്ച

ന്യൂഡൽഹി ∙ ഓഗസ്റ്റിൽ രാജ്യത്തിന്റെ കയറ്റുമതിയിൽ 19.21% വർധന. 2784 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. പെട്രോളിയം ഉൾപ്പെടെയുള്ള മേഖലകളുടെ നേട്ടമാണു വളർച്ചയ്ക്ക് കാരണമെന്നു കേന്ദ്രമന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പെട്രോളിയം ഇതര മേഖലകളും 17.43% വളർച്ച നേടി.

കഴിഞ്ഞമാസത്തെ ഇറക്കുമതിയിൽ 25.41 ശതമാനമാണു വർധന; 4524 കോടി ഡോളർ. ഇതിനു മുഖ്യകാരണമായത് ഉയരുന്ന എണ്ണവില. വ്യാപാരക്കമ്മി 1740 കോടി ഡോളർ. ജൂലൈയിൽ 1802 കോടി ഡോളറായിരുന്നു കമ്മി; അഞ്ചു വർഷത്തെ ഏറ്റവും കൂടിയ തോത്. സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ചുമാസം കയറ്റുമതിയിൽ 16.13% വർധനയാണുണ്ടായത്. ഇറക്കുമതിയിലെ വർധന 17.34 ശതമാനവും.