Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള നിർമാണം: കരാറുകാർക്ക് കെഎഫ്സി വായ്പ

കൊച്ചി ∙ നവകേരള നിർമാണത്തിന്റെ ഭാഗമായി റോഡുകളും പാലങ്ങളും കെട്ടിടങ്ങളും മറ്റും പുനർനിർമിക്കാൻ കരാറുകാർക്ക് കെഎഫ്സി അടങ്കൽ തുകയുടെ 80% വരെ വായ്പ നൽകുന്നു. കെഎഫ്സിയും കരാർ കമ്പനിയും സർക്കാരും തമ്മിലുള്ള ഉടമ്പടിയുടെ ഭാഗമായതിനാൽ കരാർ തുക ബില്ലു മാറി നൽകുന്നതും കെഎഫ്സി വഴിയായിരിക്കും.

മികച്ച കരാറുകാർക്ക് ആധുനിക യന്ത്രങ്ങൾ വാങ്ങാനും കെഎഫ്സി വായ്പ നൽകുന്നതാണ്. കെഎഫ്സി വികാസ് എന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് കരാറുകാർക്കുള്ള വായ്പ. പണി പുരോഗമിക്കുന്നതനുസരിച്ച് വായ്പാ തുക പിൻവലിക്കാനും തിരിച്ചടയ്ക്കാനും സൗകര്യമുണ്ട്. പൂർത്തിയായ പണിയുടെ ബില്ല് സമർപ്പിച്ചാൽ ബില്ല് ഡിസ്ക്കൗണ്ട് ചെയ്യാനും സൗകര്യം. അതായത് ബില്ല് പാസാക്കി സർക്കാർ തുക അനുവദിക്കുന്നതിനു മുൻപേ ഡിസ്ക്കൗണ്ടിൽ കെഎഫ്സി പണം നൽകും. ഏകദേശം 6000 കോടി രൂപയുടെ കരാറുകൾ നവകേരള നിർമാണത്തിന്റെ പദ്ധതികൾക്കായി അനുവദിക്കുന്നതാണ്. അതിൽ ഭൂരിപക്ഷവും കെഎഫ്സി വഴിയായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.