Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എണ്ണവില 78 ഡോളറിൽ

petrol

ദോഹ ∙ രാജ്യാന്തര വിപണിയിൽ ഇന്നലെ ബ്രെന്റ് ക്രൂഡ് വില 78 ഡോളറിലെത്തി. എണ്ണവില ഇനിയും ഉയരാൻ ആഗ്രഹിക്കുന്നില്ലെന്നു പറയുമ്പോഴും ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് എല്ലാ രാജ്യങ്ങളും അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നതു വെല്ലുവിളിയാകും. ഇറാന്റെ കയറ്റുമതി ഇടിയുമ്പോൾ എണ്ണ ലഭ്യതയിലുണ്ടാകുന്ന കുറവ് നികത്താൻ സൗദിയും റഷ്യയുമുൾപ്പെടെയുള്ള രാജ്യങ്ങൾ ഉൽപാദനം ഉയർത്തണമെന്നാണു യുഎസിന്റെ നിർദേശം.

ഇതിനിടെ, എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും റഷ്യയും തമ്മിൽ പുതിയ ദീർഘകാല സഹകരണ കരാർ ഡിസംബറിൽ ഒപ്പുവയ്ക്കുമെന്ന് റഷ്യൻ ഊർജ മന്ത്രി അലക്സാണ്ടർ നൊവാക് പറഞ്ഞു. ഒപെകിലെ എല്ലാ രാജ്യങ്ങളും ഈ പുതിയ സഹകരണ കരാറിലും ഉൾപ്പെടുമോയെന്നു വ്യക്തമല്ല.

ഒപെകും റഷ്യയുൾപ്പെടെയുള്ള ഒപെക് ഇതര രാജ്യങ്ങളും തമ്മിൽ 2017 ജനുവരിയിൽ ഉൽപാദന നിയന്ത്രണ കരാർ നടപ്പാക്കിയിരുന്നു. തുടർന്ന്, എണ്ണ വില 40% വരെ വർധിച്ചു. യുഎസ് സമ്മർദ്ദത്തെ തുടർന്ന് ഒപെകും റഷ്യയും ഇപ്പോൾ ഉൽപാദന നിയന്ത്രണത്തിൽ ഇളവു വരുത്തിയിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.