Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോക്കുനിർമാണത്തിനും റിലയൻസ് രംഗത്ത്

ന്യൂഡൽഹി∙ വ്യോമസേനയ്ക്കായി അത്യാധുനിക തോക്കുകൾ നിർമിക്കാനുള്ള പദ്ധതിയിൽ (ക്ലോസ് ഇൻ വെപൺ സിസ്റ്റം പ്രോഗ്രം – സിഐഡബ്ല്യുഎസ്) താൽപര്യമറിയിച്ചു റിലയൻസ് ഡിഫൻസ് ഉൾപ്പെടെ നാലു സ്വകാര്യ കമ്പനികൾ രംഗത്ത്. 15,000 കോടി രൂപയുടെ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സ്വന്തമാക്കാൻ സർക്കാർ ഉടമസ്ഥതയിലുള്ള ആയുധ നിർമാണ ഫാക്ടറിയും രംഗത്തുണ്ട്.

ആകാശ പ്രതിരോധത്തിനായി നിലവിൽ ഉപയോഗിക്കുന്ന കാലപ്പഴക്കം ചെന്ന റഷ്യൻ തോക്കുകൾക്കു പകരം, നവീന സാങ്കേതിക വിദ്യയുടെ പിൻബലമുള്ള പുതിയവ ലഭ്യമാക്കണമെന്ന വ്യോമസേനയുടെ ആവശ്യം കണക്കിലെടുത്താണു പദ്ധതിക്കു പ്രതിരോധ മന്ത്രാലയം പച്ചക്കൊടി കാട്ടിയത്. ഡ്രോണുകൾ, ഹെലിക്കോപ്റ്ററുകൾ, ചെറു വിമാനങ്ങൾ എന്നിവയെ തകർക്കാൻ പ്രഹരശേഷിയുള്ള തോക്കുകളാണു വ്യ‌ോമസേന തേടുന്നത്.

വിദേശ കമ്പനിയുടെ പങ്കാളിത്തത്തോടെ, സാങ്കേതിക വിദ്യാ കൈമാറ്റത്തിന്റെ അടിസ്ഥാനത്തിൽ 244 തോക്കുകൾ ഇന്ത്യയിൽ നിർമിക്കാനാണു പദ്ധതി. റിലയൻസിനു പുറമെ, ടാറ്റ, എൽ ആൻഡ് ടി, ഭാരത് ഫോർജ് എന്നിവയാണു മറ്റു കമ്പനികൾ. റിലൻസിനു ഫ്രഞ്ച്, ദക്ഷിണ കൊറിയൻ കമ്പനികളുമായി പങ്കാളിത്തമുണ്ട്. ബ്രിട്ടൻ ആസ്ഥാനമായുള്ള പ്രതിരോധ കമ്പനിയായ ബിഎഇയുമായി തങ്ങൾക്കു പങ്കാളിത്തമുണ്ടെന്നു ഭാരത് ഫോർജ് അറിയിച്ചിട്ടുണ്ട്.

എൽ ആൻഡ് ടി, ടാറ്റ എന്നിവ തങ്ങളുടെ വിദേശ പങ്കാളികളെ വെളിപ്പെടുത്തിയിട്ടില്ല. സമാന തോക്കുകൾ ഭാവിയിൽ ആവശ്യമാണെന്നു കര, നാവിക സേനകളും അറിയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.