Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിഴത്തുക തിരിച്ചു നൽകും: എസ്ബിഐ

sbi-logo

കൊച്ചി ∙ പ്രളയബാധിതർക്ക് സർക്കാർ നൽകുന്ന 10,000 രൂപയുടെ ധനസഹായത്തിൽ നിന്ന് ഈടാക്കിയ പിഴത്തുക തിരിച്ചു നൽകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. സഹായധനത്തിൽ നിന്നു പിഴ ഈടാക്കരുതെന്ന് ജില്ലാ കലക്ടർമാരുടെ നിർദേശങ്ങൾ പലതവണയുണ്ടായിട്ടും ബാങ്ക്, പിഴ ഈടാക്കുന്നുണ്ടെന്ന പരാതി വ്യാപകമായിരുന്നു. 

മിനിമം ബാലൻസ് ഇല്ലാതിരുന്ന അക്കൗണ്ടുകളിൽ നിന്നാണ് ഇത്തരത്തിൽ വിവിധ ചാർജുകൾ ഈടാക്കുന്നത്. ധനസഹായമായി ലഭിച്ച തുകയിൽ നിന്നു പിഴ ഈടാക്കിയെന്ന പരാതിയുമായി എത്തുന്നവർക്കു പണം തിരിച്ചു നൽകുന്നുണ്ടെന്നും ബാങ്ക് അധികൃതർ പറഞ്ഞു. എസ്എംഎസ് ചാർജ്, മിനിമം ബാലൻസ് പിഴ, എടിഎം ചാർജ് എന്നിവ ധനസഹായത്തുകയിൽ നിന്ന് ഈടാക്കുന്നുണ്ടെന്നാണു പരാതി. മിനിമം ബാലൻസ് സൂക്ഷിക്കാത്ത അക്കൗണ്ടുകളിലേക്കു പണമെത്തുമ്പോൾ ബാങ്കിന്റെ സെൻട്രലൈസ്ഡ് സംവിധാനത്തിലൂടെ ഓട്ടമാറ്റിക് ആയി പിഴത്തുക ഈടാക്കുന്നതിനാലാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിശദീകരണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.