Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി, രൂപ ഇടിവു തുടരുന്നു

മുംബൈ∙ ഓഹരി സൂചികകൾ 1.3% ഇടിഞ്ഞു. സെൻ‌സെക്സ് 509 പോയിന്റും നിഫ്റ്റി 150.60 പോയിന്റും കുറഞ്ഞ് ഓഗസ്റ്റ് ആദ്യ ദിനങ്ങളിലെ സ്ഥിതിയിലെത്തി.

ആഗോള വ്യാപാരയുദ്ധത്തിനുള്ള സാധ്യതകളാണ് നിരീക്ഷകർ മുഖ്യകാരണമായി ചൂണ്ടിക്കാട്ടുന്നത്. ഓഹരികളിലെ വിദേശനിക്ഷേപം വൻ തോതിൽ പിൻവലിക്കപ്പെടുന്നതിനൊപ്പം, രാജ്യത്തിനു സാമ്പത്തിക ആഘാതമേകുന്ന ഘടകങ്ങളായ എണ്ണവിലക്കയറ്റം, രൂപയുടെ വിലയിടിയൽ, വ്യാപാരക്കമ്മി എന്നിവയും സ്വാധീനിച്ചു. എഫ്എംസിജി, ലോഹം, ധനകാര്യം, വാഹനവ്യവസായം മേഖലകളിലെ ഓഹരികൾക്കു കാര്യമായി വിലയിടിഞ്ഞു. രൂപയുടെ വിനിമയ മൂല്യം 24 പൈസ കുറഞ്ഞ്, ഡോളറിന് 72.69 രൂപ എന്ന നിലയിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.