Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം മേഖലയെ കരകയറ്റാൻ കർമപദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം∙ പ്രളയത്തിൽ തകർന്ന ടൂറിസം മേഖലയെ കരകയറ്റാൻ 12 ഇന കർമപരിപാടിയുമായി സംസ്ഥാന സർക്കാർ. കേരളത്തിലേക്കുള്ള യാത്ര സുരക്ഷിതമാണെന്നു സഞ്ചാരികളെ ബോധ്യപ്പെടുത്താൻ മറ്റു സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും വ്യാപക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

ഇന്ത്യയിലും വിദേശങ്ങളിലുമുള്ള ടൂറിസം വ്യാപാരമേളകളിൽ കേരളം പങ്കെടുക്കും. ഡിജിറ്റൽ പ്രചാരണത്തിനു കൂടുതൽ ഊന്നൽ നൽകും. വിദേശത്തുള്ള ടൂർ ഓപ്പറേറ്റർമാർക്കും മാധ്യമ പ്രവർത്തകർക്കുമായി കേരളത്തിൽ ഫാം ടൂറുകൾ നടത്തും. തകർന്ന റോഡുകളുടെ പുനർനിർമാണം അടിയന്തരമായി നടത്തും.

പ്രളയത്തെത്തുടർന്നു ടൂറിസം കേന്ദ്രങ്ങളുടെ സ്ഥിതിവിവര സർവേ റിപ്പോർട്ട് 15നു പ്രസിദ്ധീകരിക്കും. വള്ളംകളി ലീഗ് നടത്തുന്ന കാര്യത്തിൽ മുഖ്യമന്ത്രി തിരിച്ചെത്തിയ ശേഷം തീരുമാനമെടുക്കും. ഉത്തരവാദ ടൂറിസം പദ്ധതികളിൽ ജനകീയ പങ്കാളിത്തം വർധിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.