Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്വാസം! രൂപയ്ക്ക് അൽപം നേട്ടം; ഓഹരി വിപണിയിൽ ഉണർവ്

dollar-and-rupee

മുംബൈ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 34 പൈസ ഉയർന്ന് ഒരാഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. ഡോളറിന് 71.58 രൂപ എന്ന നിലയിലാണ് വിദേശനാണ്യവിനിമയവിപണിയിൽ വ്യാപാരം അവസാനിച്ചത്.

രൂപയുടെ മൂല്യശോഷണം മൂലം രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം ഒരു വർഷത്തിനിടെ ആദ്യമായി 40000 കോടി ഡോളറിനു താഴെയെത്തിയിരിക്കുകയാണ്. ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം പിടിച്ചുനിർത്താൻ റിസർവ് ബാങ്ക് കരുതൽ ശേഖരത്തിൽനിന്ന് ഡോളർ വിറ്റഴിക്കുന്നതാണ് ഈ കുറവിനു കാരണം.

കരുതൽ ശേഖരം ഏഴിന് അവസാനിച്ച ആഴ്ചയിൽ 81.95 കോടി ഡോളർ കുറഞ്ഞ് 39928.2 കോടി ഡോളറിലെത്തി. തൊട്ടു മുൻപത്തെ ആഴ്ചയിൽ 119.1 കോടി ഡോളർ കുറഞ്ഞിരുന്നു.

സാമ്പത്തിക സ്ഥിതി അവലോകനം ചെയ്യാൻ പ്രധാനമന്ത്രി ഇന്നും നാളെയും യോഗങ്ങൾ നടത്തുമെന്നതും വിലക്കയറ്റത്തോത് താഴ്ന്നതും രൂപയുടെ മൂല്യം ഉയർന്നതും ഓഹരി വിപണിയിൽ ഉണർവുണ്ടാക്കി.

സെൻസെക്സ് 373 പോയിന്റ് ഉയർന്ന് 38090.64 ലും നിഫ്റ്റി 145.30 പോയിന്റ് ഉയർന്ന് 11515.20 ലും എത്തി.