Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം രംഗം ഉണരുന്നു; ആദ്യ ചാർട്ടേഡ് വിമാനം ഇന്ന്

aeroplane

തിരുവനന്തപുരം∙ പ്രളയക്കെടുതിയിൽ നിന്നു കരകയറുന്ന കേരള ടൂറിസത്തിന് ആത്മവിശ്വാസമേകി സീസണിലെ ആദ്യ ചാർട്ടേഡ് വിമാനം ഇന്നു കൊച്ചിയിലെത്തും. ഓസ്ട്രേലിയയിൽ നിന്നുള്ള 60 വിനോദസഞ്ചാരികളുമായാണു വിമാനമെത്തുന്നത്. ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, ആലപ്പുഴ തുടങ്ങിയയിടങ്ങളിൽ സന്ദർശനത്തിനു ശേഷം സംഘം ഗോവയിലേക്കു തിരിക്കും.

related stories