Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോട്ടൽ മുറിയുടെ ജിഎസ്ടി എങ്ങനെ

hotel-room-five-star

1200 രൂപ താരിഫ് നിരക്കുള്ള ഹോട്ടൽ മുറിക്ക് ഡിസ്കൗണ്ട് കഴിഞ്ഞ് 900 രൂപയാണ് ചാർജ് ചെയ്യുന്നത് എങ്കിൽ ജിഎസ്ടി ഒഴിവിന് അർഹമാണോ?

വിജ്ഞാപനം 12/2017 സെൻട്രൽ ടാക്സ്(റേറ്റ്)ലെ ഇനം 14 പ്രകാരം ഹോട്ടലിലെ ഒരു മുറിക്കുള്ള ഡിക്ലേർഡ് താരിഫ് 1000 രൂപയിൽ താഴെ ആണെങ്കിൽ ജിഎസ്ടി ഒഴിവ് നൽകിയിട്ടുണ്ട്. പക്ഷെ ഡിക്ലേഡ് താരിഫ് 1000 രൂപയോ അതിൽ കൂടുതലോ ആണെങ്കിൽ ഡിസ്കൗണ്ടിന് ശേഷമുള്ള മുറിവാടക 1000 രൂപയിൽ താഴെ ആണെങ്കിലും ജിഎസ്ടി ഒഴിവിനർഹമായിരുന്നില്ല. എന്നാൽ 2018 ജൂലൈ 27 മുതൽ ഈ വിജ്ഞാപനത്തിൽ ഒരു ഭേദഗതി കൊണ്ടുവന്നു. വിജ്ഞാപനം 14/2018 പ്രകാരം ഡിക്ലയേഡ് താരിഫിനു പകരം വാല്യു ഓഫ് സപ്ലൈ അഥവാ സപ്ലൈയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ജിഎസ്ടി ഒഴിവ്. 

അതായത് ജൂലൈ 27 മുതൽ താരിഫ് നിരക്ക് 1000 രൂപയിൽ കൂടുതലാണെങ്കിലും ഡിസ്കൗണ്ടിനു ശേഷം വാങ്ങുന്ന മുറിവാടകയാണ് പരിഗണിക്കുക. അതായത് താങ്കളുടെ കേസിൽ മുറിവാടക 900 രൂപ മാത്രമാണ്. അതിനാൽ 27 ജൂലൈ മുതൽ ജിഎസ്ടി നൽകേണ്ടിവരില്ല.

(12/2017 സെൻട്രൽ ടാക്സ് റേറ്റ് വിജ്ഞാപന പ്രകാരം മുറിവാടക 2500ൽ താഴെ ആണെങ്കിൽ 12 ശതമാനം ജിഎസ്ടി നിരക്കും, 2500 മുതൽ 7499ൽ താഴെ 18 ശതമാനം ജിഎസ്ടി നിരക്കും 7500 ഉം അതിൽ കൂടുതലും ആണെങ്കിൽ 28 ശതമാനം ജിഎസ്ടി നിരക്കുകൾ ഡിക്ലേഡ് താരിഫിന്റെ അടിസ്ഥാനത്തിലായിരുന്നു.

അതായത്  നികുതി നൽകുന്നത് യഥാർത്ഥത്തിൽ ലഭിച്ച തുകയുടെ അടിസ്ഥാനത്തിലായിരുന്നുവെങ്കിലും നിരക്ക് താരിഫ് റേറ്റ് പ്രകാരമായിരുന്നു. എന്നാൽ വിജ്ഞാപനം 13/2018 പ്രകാരം ജൂലൈ 27 മുതൽ താരിഫ് റേറ്റിന്റെ അടിസ്ഥാനത്തിലല്ല മറിച്ച് യഥാർത്ഥത്തിൽ ഈടാക്കുന്ന മുറിവാടകയുടെ അടിസ്ഥാനത്തിലായിരിക്കും ജിഎസ്ടി നിരക്ക്.)