Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡീസൽ വില 80 രൂപയിലേക്ക്

Petrol Diesel | Fuel

കൊച്ചി ∙ പെട്രോളിനും ഡീസലിനും ഇന്ന് 10 പൈസ വീതം കൂടി. കൊച്ചി നഗരത്തിലെ വില:  പെട്രോൾ 84.27രൂപ ,ഡീസൽ-77.90രൂപ തിരുവന്തപുരം: 85.40രൂപ , 78.97രൂപ. കോഴിക്കോട്: 85.03 രൂപ 78.65 രൂപ.  കേരളത്തിൽ ഡീസൽ വില ചില സ്ഥലങ്ങളിൽ ലീറ്ററിന് 80 രൂപ കടന്നു. തിരുവനന്തപുരം നഗരത്തിനു പുറത്ത് ഇന്നലെ ഡീസലിനു വില 80.22 രൂപ വരെയെത്തി. നഗരത്തിൽ 78.87 രൂപയായിരുന്നു വില. ഗതാഗതച്ചെലവേറുന്നതിനാൽ നഗരത്തിനു പുറത്ത് ഇന്ധനവില ഒന്നേകാൽ രൂപ വരെ ഉയരും. 

petrol-international-price

എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിൽ ഡീസൽ വില 78 രൂപ കടന്നു. ഇന്നലെ നഗരത്തിനുള്ളിൽ 77.80 രൂപയായിരുന്നു വില. കോഴിക്കോടും ഡീസൽവില ലീറ്ററിന് 80 രൂപയിലേക്ക് അടുക്കുകയാണ്.  ഡീസലിനൊപ്പം പെട്രോൾ വിലയിലും റെക്കോർഡ് കുതിപ്പു തുടരുകയാണ്. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വില 85 രൂപ കടന്നു.  രണ്ടു ജില്ലകളിലും, നഗരത്തിനു പുറത്തുള്ള വില 86 രൂപയ്ക്കു മുകളിലാണ്. കൊച്ചി നഗരത്തിനുള്ളിൽ 84.17 രൂപയാണ് ഇന്നലത്തെ പെട്രോൾ വില. നഗരത്തിനു പുറത്ത് വില 85 കടന്നു. സെപ്റ്റംബർ ആദ്യദിനം മുതൽ വൻ വിലക്കയറ്റമാണ് ഇന്ധനവിലയിലുണ്ടാകുന്നത്. രൂപയുടെ മൂല്യത്തകർച്ചയാണു വില കൂടാനുള്ള കാരണമായി എണ്ണക്കമ്പനികൾ പറയുന്നത്.