Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സുജ ചാണ്ടി നിസാൻ ഡിജിറ്റൽ ഇന്ത്യ എംഡി

suja-chandy സുജ ചാണ്ടി

തിരുവനന്തപുരം∙ നിസാൻ ഡിജിറ്റൽ ഇന്ത്യയുടെ എംഡിയായി തിരുവനന്തപുരം സ്വദേശി സുജ ചാണ്ടി നിയമിതയായി. ഡ്രൈവർരഹിത വാഹനങ്ങളും ഇലക്ട്രിക് കാറുകളും വികസിപ്പിക്കാൻ നിസാൻ ടെക്നോപാർക്കിൽ ആരംഭിച്ച ആദ്യ ഗ്ലോബൽ ഡിജിറ്റൽ ഹബ്ബിന്റെ ചുമതല സുജ വഹിക്കുമെന്നു നിസാൻ സിഐഒ ടോണി തോമസ് പറഞ്ഞു.

രാജ്യത്തെ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ഏജൻസിയായ ഇൻവെസ്റ്റ് ഇന്ത്യയുടെ വൈസ് പ്രസി‍ഡന്റായി സേവനമനുഷ്ഠിക്കുകയായിരുന്നു. പ്രമുഖ കൺസൽറ്റൻസി സ്ഥാപനങ്ങളായ കെപിഎംജിയിൽ ഗ്ലോബൽ നോളജ് ലീഡറും പ്രൈസ്‍വാട്ടർഹൗസ് കൂപ്പേഴ്സിൽ ഉപദേഷ്ടാവുമായിരുന്നു. നിസാൻ ഡിജിറ്റൽ വിഭാഗത്തിന്റെ ചുമതലയുള്ള ചീഫ് ഡിജിറ്റൽ ഓഫിസർ ടി.വി.സ്വാമിക്കു കീഴിലായിരിക്കും നിസാൻ ഡിജിറ്റൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ.