Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓഹരി കൂപ്പുകുത്തി; പിന്നെ എണീറ്റു

sensex

മുംബൈ: ബാങ്ക് ഇതര ധന സ്ഥാപനങ്ങളുടെ ഓഹരികൾക്ക് ഏറ്റ തിരിച്ചടിയും, വ്യാപാരത്തിന്റെ തുടക്കത്തിൽ നേരിട്ട കനത്ത വിൽപനയും സൂചികകൾക്കു തിരിച്ചടിയായി. ഉച്ചയോടെ സെൻസെക്സ് 1127.58 പോയിന്റ് ഇടിഞ്ഞ് 35,993.64 ൽ എത്തി. എന്നാൽ വൈകാതെ തിരിച്ചുവരവ് നടത്തിയ വിപണി 36841.60 പോയിന്റിൽ അവസാനിച്ചു. നഷ്ടം 279.62 പോയിന്റ്.

എൻഎസ്ഇ നിഫ്റ്റി 91.25 പോയിന്റ് താഴ്ന്ന് 11,143.10 ൽ എത്തി. സെൻസെക്സിൽ മാത്രം 1495 പോയിന്റിന്റെ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഈ ആഴ്ച സൂചികയിൽ 1249 പോയിന്റും, നിഫ്റ്റിയിൽ 372 പോയിന്റും നഷ്ടം നേരിട്ടു. ചില ഭവന വായ്പാ വിതരണ സ്ഥാപനങ്ങൾക്കു കിട്ടാക്കടം കൂടുന്നുവെന്ന വാർത്തയാണ് ഇത്തരം ഓഹരികളിൽ വിൽപന വർധിപ്പിച്ചത്. വിദേശ ധന സ്ഥാപനങ്ങളും വിൽപന നടത്തി. നഷ്ടം നേരിട്ട സെക്ടറുകൾ: റിയൽറ്റി 3.48%, ബാങ്കിങ് 3.13%, പവർ 1.91%, ഓട്ടമൊബീൽ 1.18%, എഫ്എംസിജി 0.74%, മെറ്റൽ 0.42%, പിഎസ്‌യു 0.42%.നേട്ടം കൊയ്തവ (ശതമാനത്തിൽ): ഒഎൻജിസി 1.9, വിപ്രോ 1.38, ഐടിസി 1.37, ടിസിഎസ് 1.30.

യേസ് ബാങ്കിന് 38 കോടി പിഴ

മുംബൈ ∙ യേസ് ബാങ്കിന് 38 കോടി രൂപയുടെ പിഴ. ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയ ഇടപാടുകൾക്ക് ചരക്ക്, സേവന നികുതി ഇനത്തിൽ നികുതി അടയ്ക്കുന്നതിൽ പിഴവു വരുത്തിയതിനാണു ജിഎസ്ടി വകുപ്പ് പിഴ ചുമത്തിയത്. ഇതോടൊപ്പം, ബാങ്ക് സിഇഒ റാണാ കപൂറിനോട് ജനുവരിയോടെ സ്ഥാനം ഒഴിയണമെന്നും ആർബിഐ ആവശ്യപ്പെട്ടു. ഇതോടെ ബാങ്കിന്റെ ഓഹരി വില 29% ഇടിഞ്ഞു.