Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക് ഇന്ത്യക്ക് മലയാളി എംഡി

ajith-mohan അജിത് മോഹൻ

ന്യൂഡൽഹി ∙ കൊച്ചി സ്വദേശിയും പ്രമുഖ വീഡിയോ സ്ട്രീമിങ് സേവനമായ ഹോട്ട്സ്റ്റാർ സിഇഒയുമായ അജിത് മോഹൻ ഫെയ്സ്ബുക് ഇന്ത്യ മേധാവിയാകും. അടുത്ത വർഷം ആദ്യം ചുമതലയേൽക്കും. ഫെയ്സ്ബുക് ഇന്ത്യയുടെ മാനേജിങ് ഡയറക്ടർ, വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിക്കാൻ ഒരുങ്ങുന്ന അജിത്തിന് ഇന്ത്യയിൽ ഫെയ്സ്ബുക്കിന്റെ എല്ലാ പ്രവർത്തനങ്ങളുടെയും ചുമതലയുണ്ടാകും. ഫെയ്സ്ബുക് ആസ്ഥാനമായ കലിഫോർണിയയിലെ മെൻലോ പാർക്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും ഇന്ത്യൻ മേധാവിയുടെ പ്രവർത്തനം.

ഫെയ്സ്ബുക്കിന്റെ ഇന്ത്യ മേധാവിയായിരുന്ന ഉമങ് ബേദി കഴിഞ്ഞ വർഷം ഒക്ടോബറിലാണു രാജിവച്ചത്. തുടർന്ന് ഒരു വർഷത്തോളം സ്ഥാനം ഒഴിഞ്ഞുകിടക്കുകയായിരുന്നു.

കൊച്ചിയിൽ ജനിച്ചു ബാല്യകാലം ചെലവഴിച്ച അജിത് പെൻസിൽവാനിയ സർവകലാശാലയിൽ സാമ്പത്തികശാസ്ത്രത്തിൽ‌ എംബിഎം കരസ്ഥമാക്കി. 2008ൽ ഇന്ത്യയിലെത്തി നഗരവികസനമന്ത്രാലയത്തിലും പ്ലാനിങ് കമ്മിഷനിലും പ്രവർത്തിച്ചു. 2016ൽ ഹോട്ട്സ്റ്റാർ ആരംഭിച്ച സമയത്തു മേധാവിയായി.