Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ വില: വൈകില്ല 100 എത്താൻ

Petrol-Price

കൊച്ചി ∙ എണ്ണ ഉൽപാദനം കൂട്ടേണ്ടതില്ലെന്ന തീരുമാനം ഒപെക്, ഒപെക്– ഇതര രാജ്യങ്ങൾ കൈക്കൊണ്ടതോടെ പെട്രോൾ, ഡീസൽ വില ഇനിയും ഉയരുമെന്ന ആശങ്ക ശക്തമാകുന്നു. നികുതി കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായില്ലെങ്കിൽ പെട്രോൾ വില ലീറ്ററിന് 100 രൂപയിലെത്താൻ ഇനി അധികം വൈകില്ല. തിരുവനന്തപുരത്ത് പെട്രോൾ വില ലീറ്ററിന് 86 രൂപ കടന്നു. ഡീസൽ വില 80 രൂപയിലുമെത്തി. ഇന്ന് പെട്രോൾ വില 14 പൈസയും ഡീസൽ വില 10 പൈസയും ഉയർന്നു.

വില റോക്കറ്റ് പോലെ
പെട്രോൾ, ഡീസൽ വില പുതിയ ഉയരങ്ങൾ കീഴടക്കാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ വില വർധിപ്പിച്ചില്ല എന്നതൊഴിച്ചാൽ എണ്ണക്കമ്പനികൾ ഒരു ദിവസം പോലും വില കുറയ്ക്കുന്നില്ല. കഴിഞ്ഞ ജൂണിലാണ് എണ്ണക്കമ്പനികൾക്കു പ്രതിദിനം വില നിശ്ചയിക്കാമെന്ന സംവിധാനം നിലവിൽ വന്നത്. അതിനുശേഷമുള്ള ഏറ്റവും വലിയ വിലവർധനയുടെ മാസമാണ് ഇത്. പ്രതിദിനം 50 പൈസവരെ ഉയർന്ന ഒന്നിലധികം ദിവസങ്ങളുമുണ്ട്.


കൊച്ചി നഗരത്തിൽ ഒരു ലീറ്റർ ഡീസലിന്റെ വില ഇന്ന് 78.16 രൂപയാണ്. 79.23 രൂപയാണ് തിരുവനന്തപുരം നഗരത്തിലെ വില. കൊച്ചി നഗരത്തിനു പുറത്ത് ഡീസൽവില എൺപതിനോട് അടുക്കുകയാണ്. കോഴിക്കോട് നഗരത്തിൽ 78.91 രൂപയായും വില ഉയർന്നിട്ടുണ്ട്. ഒരു ലീറ്റർ പെട്രോളിന് കൊച്ചി നഗരത്തിൽ വില 84.97 രൂപയാണ്. തിരുവനന്തപുരം നഗരത്തിനുള്ളിൽ 86.02 രൂപയാണ് ഇന്നത്തെ വില. കോഴിക്കോട് നഗരത്തിൽ വില 85.80 രൂപയായും ഉയർന്നു. തിരുവനന്തപുരം, കോഴിക്കോട് അടക്കമുള്ള ജില്ലകളിൽ നഗരത്തിനു പുറത്ത് വില 87 രൂപയായി.

90 കടന്ന് മുംബൈ
മുംബൈയിൽ പെട്രോൾ വില ലീറ്ററിനു 90 രൂപ കടന്നു. മഹാരാഷ്ട്രയിലെ ചില പ്രദേശങ്ങളിൽ വില 91 കടന്നിട്ടുണ്ട്. അതേസമയം 82.86 രൂപയാണ് ഡൽഹിയിലെ ഇന്നലത്തെ വില. മഹാരാഷ്ട്രയിലാണു രാജ്യത്ത് ഏറ്റവും അധികം വാറ്റ് നികുതിയുള്ളത്. എന്നാൽ ഡീസൽ വിലയിൽ കേരളം മുംബൈക്കും മുകളിലാണ്. 78.68 രൂപയാണ് മുംബൈയിലെ ഡീസൽ വില