Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീകൾക്ക് നിർബന്ധമായും വേണം ലൈഫ് ഇൻഷുറൻസ് പോളിസി

insurance

സാമ്പത്തികമായി സ്വതന്ത്രരായ സ്ത്രീകൾ പോലും, ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുന്ന കാര്യത്തിൽ അവരുടെ ജീവിതപങ്കാളിക്ക് ഉത്തരവാദിത്തം കൈമാറുന്നത് അസാധാരണമല്ല. ഇൻഷുറൻസ് പോളിസി കൈവശം വയ്ക്കുന്നത് മരണം, ഗുരുതരമായ അസുഖം മുതലായ അപ്രതീക്ഷിത സാഹചര്യങ്ങളിൽനിന്ന് ഒരാളുടെ പ്രിയപ്പെട്ടവരെ സംരക്ഷിക്കുന്നതിനാണ്, ലൈഫ് ഇൻഷുറൻസിൽനിന്ന് നിങ്ങളുടെ ദീർഘകാല സാമ്പത്തിക സ്ഥിരതയ്ക്കായി ഒന്നിലധികം ആനുകൂല്യങ്ങൾ ലഭിക്കും. പ്രായം, തൊഴിൽ, വൈവാഹിക അവസ്ഥ, എന്നിവ കണക്കിലെടുക്കാതെ ലൈഫ് ഇൻഷുറൻസ് പോളിസികളിൽ നിക്ഷേപിക്കുക എന്നതാണ് സ്ത്രീകൾ പരിഗണിക്കേണ്ട ഏറ്റവും പ്രസക്തമായ സാമ്പത്തിക സംരക്ഷണ പരിഹാരം.

സമ്പാദിക്കുന്ന ഏക വ്യക്തി എന്ന നിലയിൽ കുടുംബത്തിന്റെ സാമ്പത്തിക സുസ്ഥിരത ഉറപ്പുവരുത്തുന്നു. ആകസ്മിക സംഭവങ്ങൾ ഉണ്ടാകുന്നപക്ഷം, നിങ്ങളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിരത തുടരുന്നു എന്നും അവരുടെ ദീർഘകാലത്തെ സാമ്പത്തിക ആവശ്യങ്ങളെല്ലാം എല്ലായ്പ്പോഴും നടപ്പാക്കപ്പെടുമെന്നും ഉറപ്പാക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കും. നിങ്ങളുടെ പേരിൽ നിങ്ങൾ ഈടുവയ്ക്കുകയോ അല്ലെങ്കിൽ വായ്പ എടുക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ ആസ്തികൾ സുരക്ഷിതമാക്കാൻ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ടേം ഇൻഷുറൻസ് എടുക്കുക എന്നതാണ്. രണ്ടുപേർക്കു വരുമാനമുള്ള കുടുംബത്തിൽപോലും, മാതാപിതാക്കളിൽ ആരുടെയെങ്കിലും നഷ്ടം കുടുംബത്തിന്റെ സാമ്പത്തിക ഘടനയിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.

നിങ്ങളുടെയോ നിങ്ങളുടെ ജീവിതപങ്കാളിയുടെയോ തൊഴിലുടമ ലൈഫ് ഇൻഷുറൻസ് കവർ നൽകുകയാണെങ്കിൽ പോലും, കുടുംബത്തിന് ദീർഘകാല സാമ്പത്തിക സംരക്ഷണം നൽകുവാൻ അതു പര്യാപ്തമാവില്ല. നിങ്ങൾക്കാവശ്യമായ ലൈഫ് ഇൻഷുറൻസ് തുക പ്രധാനമായും നിങ്ങളുടെ ജീവിതശൈലിയും സാമ്പത്തിക ബാധ്യതകളെയും ആശ്രയിച്ചിരിക്കുന്നു. പൊതുവേ, നിങ്ങളുടെ ലൈഫ് കവറേജിന് നിങ്ങളുടെ ഏതെങ്കിലും വായ്പ അടച്ചു തീർക്കാനും കുടുംബത്തിന്റെ ജീവിതശൈലി നിലനിർത്തിക്കൊണ്ടുപോകാനും പര്യാപ്തമായ പണം നൽകാനാവണം

ടേം ഇൻഷുറൻസ് പ്ലാനുകൾ, പുരുഷന്മാരെ അപേക്ഷിച്ച്, ജോലിയുള്ള സ്ത്രീകൾക്ക് കുറഞ്ഞ പ്രീമിയം നിരക്കിൽ ലഭ്യമാണ്. മാത്രമല്ല എവിടെ നിന്നും എപ്പോൾ വേണമെങ്കിലും എടുക്കുവാനും കഴിയും. ആനുകൂല്യം മൊത്തമായോ അല്ലെങ്കിൽ പ്രതിമാസ വരുമാനമായോ തിരഞ്ഞെടുക്കാവുന്നതാണ്. മൊത്തത്തിൽ ഒരു തുകയും അതോടൊപ്പം ഒരു വരുമാന സ്രോതസ്സും ചേർന്നുകൊണ്ടുള്ള ഒന്ന് തിരഞ്ഞെടുക്കുന്നതാണ് ഉചിതം. 30 വയസ്സുള്ള, പുകവലിക്കാത്ത സ്ത്രീക്ക് 75 വയസ്സ് വരെയുള്ള 50 ലക്ഷം രൂപയുടെ കവറേജിന് ഒരു വർഷം വെറും 5000 രൂപ അല്ലെങ്കിൽ പ്രതിദിനം 14 രൂപ മാത്രമാണ് ചെലവ്.

ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾക്കായുള്ള കരുതൽ

നിങ്ങളുടെ വരുമാനം കൂടുന്നതിനനുസരിച്ച് നിങ്ങളുടെ സാമ്പത്തിക ഉത്തരവാദിത്തങ്ങളും അനുപാതമായി വർധിക്കുന്നതിനാൽ, നിങ്ങളുടെ ഹ്രസ്വ, ഇടത്തരം, ദീർഘകാല ലക്ഷ്യങ്ങൾ വിലയിരുത്തുകയും അതിനനുസരിച്ച് നിക്ഷേപ തീരുമാനങ്ങൾ നടത്തുകയും ചെയ്യുന്നതിനായി ഓരോ വർഷവും ഒരു സാമ്പത്തിക ആസൂത്രണം നടപ്പിലാക്കേണ്ടത് വളരെ പ്രധാനമാണ്. നിങ്ങളുടെ കരിയറിന്റെ തുടക്കത്തിൽ തന്നെ ഇത് ആരംഭിക്കുന്നത് വളരെ വലിയ കാര്യമാണ് കാരണം ഓരോ മാസവും വിവേകത്തോടെ നടത്തുന്ന ചെറിയ തോതിലുള്ള നിക്ഷേപം ഭീമമായ ഒരു തുകയായി വളരും. ലൈഫ് ഇൻഷുറൻസ് കമ്പനികൾ നൽകുന്ന യൂണിറ്റ് ലിങ്ക്ഡ് ഇൻഷുറൻസ് പ്ലാനുകൾ (ULIPs) ദീർഘകാല ലക്ഷ്യങ്ങൾ പ്രദാനം ചെയ്യുന്നതിനുള്ള മാർഗ്ഗമാണ്. റിസ്കിന്റെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാവുന്ന ഒന്നിലധികം ഫണ്ട് ഓപ്ഷനുകൾ ഈ ഉൽപന്നങ്ങൾ വാഗ്ദാനം ചെയ്യുന്നു.

ആരോഗ്യരക്ഷ

സ്ത്രീകൾക്കിടയിൽ അകാല മരണങ്ങളും സാംക്രമികേതരവും ജീവിത ശൈലിയാലുള്ള രോഗങ്ങളും ഇന്ത്യയിൽ ഉയർന്നു കൊണ്ടിരിക്കുക മാത്രമാണ് ചെയ്യുന്നത്. ലോകാരോഗ്യ സംഘടന (WHO) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം സെർവിക്കൽ അർബുദത്താൽ 5 ലക്ഷത്തോളം സ്ത്രീകളും കൂടാതെ സ്തനാർബുദത്താൽ 5 ലക്ഷത്തിൽ അധികം സ്ത്രീകളും ഓരോ വർഷവും മരണമടയുന്നു. അത്തരം രോഗങ്ങൾക്കുള്ള ചികിത്സ ദൈർഘ്യമേറിയതു മാത്രമല്ല ഭീകരവും അതോടൊപ്പം വിലയേറിയതും ഒരു സ്ത്രീയുടെ ജീവിതശൈലിയിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുന്നതുമാണ്. ചികിത്സച്ചെലവുകൾക്കും പരിചരണത്തിനുമായി ഭൂരിഭാഗം ആളുകളും അവരുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ ഇതിനായി ഒഴുക്കുകയാണെന്ന് ഞങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നു. ഇന്ത്യയിലെ ലൈഫ് ആൻഡ് ഹെൽത്ത് ഇൻഷുറൻസ് കമ്പനികൾ, വിലകുറഞ്ഞ ആരോഗ്യ ഉൽപന്നങ്ങളും, വൈദ്യ ചെലവുകളും കൂടാതെ ഗുരുതരമായ രോഗം കണ്ടെത്തുകയോ അല്ലെങ്കിൽ ഏതെങ്കിലും ശസ്ത്രക്രിയ ഉണ്ടായാലോ ഉണ്ടാകാവുന്ന അനുബന്ധ ചെലവുകളും വാഗ്ദാനം ചെയ്യുന്നു. ഒരു ഗുരുതരമായ രോഗ പദ്ധതിയിൽ ഗുണഭോക്താവിന് മരണ ആനുകൂല്യം നൽകുന്നതോടൊപ്പം ഗുരുതരമായ രോഗങ്ങളിൽ നിന്ന് ഉണ്ടാകുന്ന വരുമാന നഷ്ടം മൂലമുള്ള ഏതെങ്കിലും തിരിച്ചടികളിൽനിന്നും പോളിസി ഉടമകൾക്ക് സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നു.


സൗകര്യപ്രദമായ റിട്ടയർമെന്റ് സുനിശ്ചിതമാക്കൽ

നമ്മുടെ റിട്ടയർമെന്റ് യാതൊരു സാമ്പത്തിക ബാധ്യതകളാലും വ്യാകുലപ്പെടുത്താത്തത് ആയിരിക്കണം എന്ന് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നു. പരമ്പരാഗത സമ്പാദ്യ പദ്ധതികളിലൂടെയോ അല്ലെങ്കിൽ ‘വരുമാന സംരക്ഷണ’ പദ്ധതികളിൽ നിക്ഷേപിക്കുന്നതിലൂടെയോ സാമ്പത്തിക സ്വതന്ത്രമായ വിരമിക്കൽ ജീവിതം ഉറപ്പാക്കുന്നതിനായി നിങ്ങൾക്ക് വ്യവസ്ഥാപിതമായി നിക്ഷേപം നടത്താം. ഉചിതമായ ലൈഫ് ഇൻഷുറൻസ് പോളിസിയിൽ നേരത്തെ നിക്ഷേപം നടത്തുന്നത് റിട്ടയർമെന്റ് കോർപ്പസ് സൃഷ്ടിക്കാൻ നിങ്ങളെ സഹായിക്കും, ഇത് പിന്നീട് ഇൻഷുറൻസിൽ നിന്ന് വാർഷിക വേതനം അല്ലെങ്കിൽ പതിവായ വരുമാനം വാങ്ങാൻ ഉപയോഗിക്കാവുന്നതാണ്.

ഒരു ലൈഫ് ഇൻഷുറൻസ് പോളിസി വാങ്ങാൻ തീരുമാനിക്കുമ്പോൾ, നിങ്ങൾ ഗവേഷണം നടത്തുകയും, ആനുകൂല്യങ്ങൾ വ്യക്തമായി മനസ്സിലാക്കുകയും ചെയ്യുക.  

രാകേഷ് വാധ്വ,
സിഎംഒ ആൻഡ് ഇവിപി
ഫ്യൂച്ചർ ജനറലി ഇന്ത്യ ലൈഫ് ഇൻഷുറൻസ്