Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് കേരളാ ചാപ്റ്ററിന് തുടക്കം

കൊച്ചി∙ ഇൻഡിവുഡ് ബില്യണേഴ്സ് ക്ലബ് കേരള ഘടകത്തിന് കൊച്ചിയിൽ തിരിതെളിഞ്ഞു. യുഎഇ ആസ്‌ഥാനമായ ഏരീസ്‌ ഗ്രൂപ്പി​​ൻറെ 10 ബില്ല്യൻ യുഎസ്‌ ഡോളർ പദ്ധതിയാണ് പ്രോജക്ട് ഇൻഡിവുഡ്. 100 കോടിക്കുമേൽ ആസ്തിയുള്ള ഇന്ത്യയിലെ സംരംഭകരുടെയും കോർപറേറ്റുകളുടെയും സംഘടനയാണ് ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ് . ഇതോടനുബന്ധിച്ച് ഇൻഡിവുഡ് ബിസിനസ് എക്സലൻസ് അവാർഡുകളുടെ വിതരണവും നടന്നു.

ചടങ്ങിൽ നടനും എംഎൽഎയുമായ മുകേഷ്, ഭാര്യ മേതിൽ ദേവിക എന്നിവർ പങ്കെടുത്തു. പ്രളയ രക്ഷാദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച മൽസ്യ തൊഴിലാളികളെയും നാവിക സേനയെയും ചടങ്ങിൽ ആദരിച്ചു. പ്രളയത്തിൽ വീടു നഷ്ടപ്പെട്ടവർക്ക് 40 വീടുകൾ നിർമിച്ചു നൽകുന്ന പദ്ധതിയും പ്രഖ്യാപിച്ചു. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം കോൺഫിഡന്റ് ഗ്രൂപ്പ് സിഇഒ സി.ജെ റോയ് നടത്തി. പ്രളയബാധിതർക്കായി നൂറോളം വീടുകൾ നിർമിക്കാൻ പദ്ധതിയിടുന്നതായി ഏരിസ് ഗ്രൂപ്പ് സിഇഒ സോഹൻ റോയ് അറിയിച്ചു.

സിനിമയിലൂടെ ആതുരസേവനം

ഉടൻ റിലീസ് ആകുന്ന ഐക്കരക്കോണത്തെ ഭിഷഗ്വരന്മാർ എന്ന സിനിമയിലൂടെ  കേരളത്തിന്റെ പുനർ നിർമാണത്തിൽ പങ്കാളികളാവുക  എന്നതാണ് ഏരിസ് ഗ്രൂപ്പിന്റെ ലക്ഷ്യം. സിനിമയുടെ ലാഭത്തിൽ ഒരു വിഹിതം സാമൂഹ്യ പ്രവർത്തനങ്ങൾക്കും മറ്റൊരു വിഹിതം അടുത്ത സിനിമയുടെ നിർമാണത്തിനും ഉപയോഗിക്കും. കൊച്ചിയിൽ നടന്ന ചടങ്ങിൽ അഭിനേതാക്കളെയും പിന്നണി പ്രവർത്തകരെയും പരിചയപ്പെടുത്തി.

2017 ഡിസംബറിൽ ഹൈദരാബാദിലാണ്​ ഇൻഡിവുഡ് ബില്ല്യണേഴ്സ് ക്ലബ്ബിന്റെ​ തുടക്കം. രണ്ടായിരത്തോളം കോടീശ്വരന്മാരുടെ ശൃംഖലയാണ് ഇൻഡിവുഡ് കൺസോഷ്യം. അടുത്ത 5 വർഷങ്ങൾക്കുള്ളിൽ രാജ്യത്ത് ആയിരത്തോളംചിത്രങ്ങൾ നിർമ്മിക്കുവാനാണ് ഇൻഡിവുഡ് പദ്ധതിയിടുന്നത്.