Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹാക്കർമാർ വിവരങ്ങൾ ഉപയോഗിച്ചിട്ടില്ലെന്ന് ഫെയ്സ്ബുക്

FACEBOOK

ന്യൂയോർക്ക് ∙ വ്യാപക നുഴഞ്ഞുകയറ്റത്തിനു വിധേയമായ ഫെയ്സ്ബുക്കിലെ അംഗങ്ങളുടെ ചോർത്തപ്പെട്ട വിവരങ്ങൾ മറ്റു സൈറ്റുകളിൽ പ്രവേശിക്കാൻ ഹാക്കർമാർ ഉപയോഗിച്ചിട്ടില്ലെന്നു ഫെയ്സ്ബുക് അധികൃതർ.  ഫെയ്സ്ബുക് ലോഗിൻ ഉപയോഗിച്ചു തുറക്കുന്ന ഇതര ആപ്പുകളിലും ലോഗിൻ നടന്നിട്ടില്ലെന്ന് സൈബർ കുറ്റാന്വേഷകർ കണ്ടെത്തിയതായി ഫെയ്സ്ബുക് സുരക്ഷാ വിഭാഗം വൈസ് പ്രസിഡന്റ് ഗൈ റോസെൻ അറിയിച്ചു. ഫെയ്സ്ബുക്കിന്റെ  അഞ്ചുകോടി അക്കൗണ്ടുകളുടെ ലോഗിൻ വിവരങ്ങളാണു ഹാക്കർമാർ ചോർത്തിയത്. 

എന്നാൽ സുരക്ഷാ വീഴ്ച സംബന്ധിച്ച ഫെയ്സ്ബുക്കിന്റെ ഏറ്റുപറച്ചിലിനെ സംശയ ദൃഷ്ടിയോടെ കാണുകയാണ് സൈബർ വിദഗ്ധർ. സ്വകാര്യത സംബന്ധിച്ച് യൂറോപ്യൻ യൂണിയന്റെ (ഇയു) കർക്കശമായ വ്യവസ്ഥകളിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്നാണ് അവരുടെ അനുമാനം. ഇയുവിന്റെ ജനറൽ ഡേറ്റ പ്രൊട്ടക്‌​ഷൻ റഗുലേഷൻ (ജിഡിപിആർ) അനുസരിച്ച് ഇടപാടുകാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നാൽ കമ്പനികൾ കനത്ത പിഴയൊടുക്കേണ്ടി വരും. .