Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർ വിൽപനയിൽ 7% വർധന

car-sale

ന്യൂഡൽഹി ∙ കാർ വിപണിക്ക് സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 6.88% വളർച്ച. 2017–18 ഏപ്രിൽ–സെപ്റ്റംബർ കാലത്ത് 10,95,077 കാർ വിറ്റ സ്ഥാനത്ത് ഇക്കുറി 11,69,497 എണ്ണം വിൽക്കാനായി. ഇരുചക്ര വാഹന വിപണിയിൽ 10.07% ആണ് വർധന. വിൽപന ഇക്കുറി 1,15,69,770 എണ്ണം. വാണിജ്യ വാഹന വിൽപന 37.82% ഉയർന്നു. 4,87,316 ആണു വിൽപന.

കഴിഞ്ഞ മാസം വാണിജ്യ വാഹനങ്ങളുടെയും ഇരുചക്ര വാഹനങ്ങളുടെയും വിൽപന 2017 സെപ്റ്റംബറിലെക്കാൾ ഉയർന്നെങ്കിലും കാർ വിൽപന കുറഞ്ഞിരുന്നു. എന്നാൽ മൊത്തം വാഹന വിൽപനയിൽ 3.72% വർധനയുണ്ട്.