Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐഎൽ ആൻഡ് എഫ്എസ്: നടപടികൾക്കു സ്റ്റേ

ന്യൂഡൽഹി ∙ ഐഎൽ ആൻഡ് എഫ്എസിന് എതിരെയുള്ള എല്ലാ നടപടികളും നിർത്തിവയ്ക്കാൻ നാഷനൽ കമ്പനി ലോ അപ്പലറ്റ് ട്രൈബ്യൂണൽ (എൻസിഎൽടി) ഉത്തരവിട്ടു. ഐഎൽ ആൻഡ് എഫ്എസും ഉപസ്ഥാപനങ്ങളും എടുത്ത വായ്പയ്ക്ക് 90 ദിവസത്തെ മോറട്ടോറിയം അനുവദിക്കണമെന്ന കമ്പനികാര്യ മന്ത്രാലയത്തിന്റെ ഹർജി എൻസിഎൽടിയുടെ മുംബൈ ബെഞ്ച് തള്ളിയിരുന്നു. ഇതെ തുടർന്നാണ് ദേശീയ അപ്പലറ്റ് ട്രൈബ്യൂണലിൽ അടിയന്തര ഹർജി സമർപ്പിച്ചത്. നവംബർ 13ന് അടുത്ത വാദം കേൾക്കും. സ്ഥാപനത്തിന് വായ്പ നൽകിയ ധനസ്ഥാപനങ്ങളോട് മോറട്ടോറിയം അനുവദിക്കുന്നത് സംബന്ധിച്ച് അഭിപ്രായം അറിയിക്കാനും നിർദേശിച്ചു.

ഉത്തരവിനെ കമ്പനികാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. നിലവിലുള്ള പദ്ധതികൾ പൂർത്തീകരിക്കാനും ശമ്പളം വിതരണം നടത്താനും പുനരുദ്ധാരണ പാക്കേജ് ആവിഷ്കരിക്കാനും ഇത് സഹായിക്കുമെന്നും മന്ത്രാലയം വിലയിരുത്തി.