Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാണ്യപ്പെരുപ്പം 2 മാസത്തെ ഉയർന്ന തലത്തിൽ

inflation

ന്യൂഡൽഹി ∙ ഇന്ധന വിലക്കയറ്റം നാണ്യപ്പെരുപ്പ നിരക്ക് പിടിച്ചുയർത്തി. മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം സെപ്റ്റംബറിൽ 5.13 ശതമാനത്തിലെത്തി. 2 മാസത്തെ ഉയർന്ന നിരക്കാണിത്. ഭക്ഷ്യ ഉൽപന്ന വില കൂടിയതും മറ്റൊരു കാരണമാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നിരക്ക് 3.14 ശതമാനമായിരുന്നു. ഇന്ധന വിലക്കയറ്റം 16.65 ശതമാനമാണ്. പെട്രോൾ 17.21%, ഡീസൽ 22.18%. ഭക്ഷ്യ ഉൽപന്ന വില സൂചിക 0.51 ശതമാനമായി ഉയർന്നു. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള നാണ്യപ്പെരുപ്പം ഒക്ടോബർ–മാർച്ചിൽ 3.9–4.5 ശതമാനത്തിൽ എത്തുമെന്നും ആർബിഐ വിലയിരുത്തുന്നു.