Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെക്സ്, എസ് പെന്നോടുകൂടി സാംസങ് ഗാലക്സി ടാബ് എസ്4

Samsung Galaxy Tab S4

കൊച്ചി ∙ സാംസങ് ഇന്ത്യ ഗാലക്സി ടാബ് എസ്4 അവതരിപ്പിച്ചു. പുതിയ ടൂ ഇൻ വൺ ആൻഡ്രോയിഡ് ടാബ്‌ല‌റ്റിൽ സാംസങ് ഡെക്സ്, എസ് പെൻ എന്നിവ കൂടി ഉൾപ്പെടുത്തി. ആധുനിക രൂപകൽപന, ആകർഷകമായ ഡിസ്പ്ലേ, നാലു സ്പീക്കറുകൾ, കൂടുതൽ വിനോദ ഫീച്ചറുകൾ എന്നിവ സംയോജിപ്പിച്ചിട്ടുണ്ട്.

സ്റ്റാൻഡ് എലോൺ മോഡിൽ മോണിറ്ററും കീബോർഡും ഇല്ലാതെ തന്നെ പിസി പോലെ പ്രവർത്തിക്കും. സാംസങ് ഡെക്സ് ഡ്യൂവൽ മോഡിൽ വലിയ സ്ക്രീനിൽ വിവിധ ആപ്പുകളുടെ ഡിസ്പ്ലേ കാണാം. ആപ്പുകൾക്കിടയിൽ ഫയലുകളും നീക്കാം. വില 57,900 രൂപ.