Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റാർട്ടപ് ഫണ്ടിങ് ഉയർന്നു

startup-ideas-1

ബെംഗളൂരു ∙ രാജ്യത്തെ സ്റ്റാർട്ടപ് കമ്പനികൾക്ക് ഇക്കൊല്ലം ലഭിച്ച മൂലധനനിക്ഷേപം കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയിലേറെയാണെന്ന് ഐടി വ്യവസായി സംഘടന നാസ്കോം. കഴിഞ്ഞ വർഷം 200 കോടി ഡോളർ കിട്ടിയ സ്ഥാനത്ത് ഇക്കുറി 420 കോടി ഡോളറെത്തി (30660 കോടി രൂപ). 7200 സ്റ്റാർട്ടപ്പുകളാണ് രാജ്യത്ത് ആകെയുള്ളത്.

ഫണ്ടിങ് ഉയരുന്നുണ്ടെങ്കിലും സംരംഭങ്ങളുടെ തുടക്കത്തിൽ ധനസഹായമേകുന്ന സീഡ് ഫണ്ടിങ് കുറയുന്നത് ആശങ്കാജനകമാണെന്ന് നാസ്കോം പ്രസിഡന്റ് ദേബ്ജനി ഘോഷ് പറഞ്ഞു. 2017ൽ 19 കോടി ഡോളർ സീഡ് ഫണ്ടിങ് എത്തിയിരുന്നെങ്കിൽ ഇക്കൊല്ലം അത് 15 കോടി ഡോളർ മാത്രം.