Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൂചിക 718 പോയിന്റ് ഉയർന്നു

BSE-Bombay-Stock-Exchange ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് (ഫയൽ ചിത്രം)

മുംബൈ ∙ ഐസിഐസിഐ ബാങ്ക്, എസ്ബിഐ ബാങ്ക് എന്നീ ഓഹരികളുടെ പിന്തുണയിൽ വിപണി കുതിപ്പ് നടത്തി.  സെൻസെക്സ് 718.09 പോയിന്റ് കയറി 34,067.40ലും എ‍ൻഎസ്ഇ നിഫ്റ്റി 220.85 പോയിന്റ് ഉയർന്ന് 10,250.85ലും എത്തി.

ഏറ്റവും മികച്ച നേട്ടം കൈവരിച്ചത് ഐസിഐസിഐ ബാങ്കാണ് 11%. എസ്ബിഐ 8.04% സൂചികയിൽ ഏകദേശം 200 പോയിന്റിന്റെ പങ്കാളിത്തമാണ് ഐസിഐസിഐ ബാങ്കിനുള്ളത്. സർക്കാർ കടപ്പത്രങ്ങൾ വാങ്ങി വിപണിയിലേക്ക് 40,000 കോടി രൂപ എത്തിക്കാനുള്ള ആർബിഐ തീരുമാനവും ഉണർവേകി.