Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രൂപയുടെ മൂല്യം 50 പൈസ കൂടി

Rupee Dollar

മുംബൈ ∙ ഡോളറുമായുള്ള വിനിമയത്തിൽ രൂപയുടെ മൂല്യം 50 പൈസ ഉയർന്ന് 73.45 നിരക്കിലെത്തി. മൂന്ന് ആഴ്ചയ്ക്കിടയിലെ ഏറ്റവും വലിയ ഒറ്റദിന നേട്ടമാണിത്. എണ്ണ വില സ്റ്റെഡിയായതും കയറ്റുമതിക്കാർക്ക് ഡോളർ ആവശ്യം കുറഞ്ഞതും റിസർവ് ബാങ്ക് – സർക്കാർ തർക്കത്തെപ്പറ്റിയുള്ള ആശങ്ക കുറഞ്ഞതും രൂപയ്ക്കു നേട്ടമായി.

എച്ച്ഡിഎഫ്സിക്ക് 2467 കോടി ലാഭം

മുംബൈ ∙ പ്രമുഖ ഭവനവായ്പാ സ്ഥാപനമായ എച്ച്ഡിഎഫ്സി ജൂലൈ – സെപ്റ്റംബർ പാദത്തിൽ 2467 കോടി രൂപ ലാഭം നേടി. മുൻ കൊല്ലം ഇതേ കാലത്തേക്കാൾ 25% വളർച്ച. മൊത്ത വരുമാനം 11256.96 കോടിയാണ്.