Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയവായ്പ പ്രയോജനപ്പെടുത്താൻ ജികെഎസ്‌യു അവസരം

gksu

‌കൊച്ചി ‌∙ പ്രളയത്തിൽ വീട്ടുപകരണങ്ങൾ നഷ്ടമായവർക്കായി സർക്കാർ പ്രഖ്യാപിച്ച പലിശരഹിത വായ്പ ഉപയോഗിച്ച് സാധനങ്ങൾ വാങ്ങാനുള്ള മികച്ച അവസരമായി ജികെഎസ്‌യു മാറുമെന്നാണു സംഘാടകരുടെ പ്രതീക്ഷ. ഇത്തരത്തിൽ ആയിരം കോടി രൂപയുടെ എങ്കിലും വായ്പ ലഭ്യമാകുമെന്നാണു പ്രതീക്ഷിക്കുന്നത്. ഇതു വിപണിക്ക് ഉണർവു പകരുകയും ചെയ്യും.

മലയാള മനോരമ മാർക്കറ്റിങ് ആൻഡ് അഡ്‌വെർടൈസിങ് സെയിൽസ് വൈസ് പ്രസി‍ഡന്റ് വർഗീസ് ചാണ്ടി, മാതൃഭൂമി ഇന്റഗ്രേറ്റഡ് മീഡിയ സൊലൂഷൻസ് നാഷനൽ ഹെഡ് പി.എസ്. കമൽ കൃഷ്ണൻ, ഏഷ്യാനെറ്റ് സീനിയർ വൈസ് പ്രസിഡന്റ് രഘു രാമചന്ദ്രൻ, എംഎംടിവി ചീഫ് ഓപ്പറേറ്റിങ് ഓഫിസർ പി.ആർ.സതീഷ്, ഏഷ്യാനെറ്റ് ന്യൂസ് വൈസ് പ്രസിഡന്റ് ബി.കെ. ഉണ്ണികൃഷ്ണൻ, സൺ ടിവി നെറ്റ്‌വർക് കേരള ആഡ് സെയിൽസ് ഹെഡ് സതീഷ് കുമാർ ധൻ എന്നിവർ ലോഗോ പ്രകാശനച്ചടങ്ങിൽ പങ്കെടുത്തു.