Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐടിഐ ഓഹരി വിൽപനയ്ക്ക്

ITI

പാലക്കാട്∙ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഓഹരി വിൽപനയ്ക്ക് . 10 രൂപ മുഖവിലയുള്ള 18 കോടി ഓഹരികളാണു വിൽക്കുന്നത്. 700 കോടിയോളം രൂപ നേടാനാകുമെന്ന് കരുതുന്നു.

നിലവിൽ സർക്കാരിന്  92.59 ശതമാനം പങ്കാളിത്തം ഉണ്ട്.  31,2500 ഓഹരികൾ കർണാടക സർക്കാരിന്റെ കൈവശവുമുണ്ട്. കമ്പനിയുടെ ആകെ ഓഹരിമൂല്യം 760 കോടി രൂപയാണ്. ബെംഗളൂരു ആസ്ഥാനമായ കമ്പനിക്കു രാജ്യത്ത് പാലക്കാട് കഞ്ചിക്കോട് അടക്കം 6 യൂണിറ്റുകളുണ്ട്. 

ഇടക്കാലത്ത് സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന കമ്പനി 3 വർഷമായി ലാഭത്തിലാണ്. കഴിഞ്ഞ സാമ്പത്തികവർഷം 102 കോടിരൂപ ലാഭം  നേടി.  പ്രതിരോധവകുപ്പിന്റേത് ഉൾപ്പെടെ അടുത്ത 10 വർഷത്തേക്കുള്ള 20,000 കോടി രൂപയുടെ കരാറുകൾ ലഭിച്ചിട്ടുണ്ട്. ഈ മാസം അവസാനമോ ഡിസംബർ ആദ്യമോ വിൽപന ആരംഭിക്കുമെന്നാണ് സൂചന.