Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിൽ 4 കോടിയുടെ സമ്മാനങ്ങൾ

great-kerala-shopping-festival

കൊച്ചി ∙ കേരളത്തിലെ മുഴുവൻ മാധ്യമ സ്ഥാപനങ്ങളും ചേർന്നൊരുക്കുന്ന ഗ്രേറ്റ് കേരള ഷോപ്പിങ് ഉത്സവിൽ (ജികെഎസ്‌യു) 4 കോടിയിലേറെ രൂപയുടെ സമ്മാനങ്ങൾ. 15 മുതൽ ഡിസംബർ 16 വരെയാണു ഷോപ്പിങ് ഉത്സവം. കല്യാൺ ജ്വല്ലേഴ്‌സ് സ്‌പോൺസർ ചെയ്യുന്ന 1 കോടി രൂപയുടെ ഫ്ലാറ്റാണു ബംപർ സമ്മാനം. ജികെഎസ്‌യുവിൽ പങ്കെടുക്കുന്ന എല്ലാവർക്കും കല്യാൺ ജ്വല്ലേഴ്‌സിൽ നിന്ന് 1,000 രൂപയുടെ ഡിസ്‌കൗണ്ട് വൗച്ചർ ലഭിക്കും. കല്യാൺ ജ്വല്ലേഴ്‌സിൽ നിന്നു 10,000 രൂപയ്ക്കു മുകളിൽ സ്വർണ-വജ്രാഭരണങ്ങൾ വാങ്ങുമ്പോൾ വൗച്ചർ ഉപയോഗിക്കാം. ലീവർ ആയുഷ് - സഹീ ആയുർവേദ നൽകുന്ന 1,000 രൂപ വീതമുള്ള ഗിഫ്റ്റ് ഹാംപറുകൾ, കിറ്റെക്‌സ് നൽകുന്ന ബാക്ക് പായ്ക്ക് ബാഗുകൾ, കാഫിന്റെ ഇലക്ട്രിക് ചിമ്മിനി, വണ്ടർലാ അമ്യൂസ്‌മെന്റ് പാർക്ക് സന്ദർശിക്കാനുള്ള പാസുകൾ എന്നിവയാണു മറ്റു സമ്മാനങ്ങൾ.

ബിസ്മി, ക്യുആർഎസ്, പിട്ടാപ്പിള്ളിൽ, ജോസ് ആലുക്കാസ് എന്നിവിടങ്ങളിൽ നിന്നു 2,000 രൂപ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകളും നറുക്കെടുപ്പിലൂടെ ലഭിക്കും. 1,750 രൂപ വീതമുള്ള ഡിസ്‌കൗണ്ട് വൗച്ചറുകൾ മൊബൈൽ കിങ് സ്‌പോൺസർ ചെയ്തിട്ടുണ്ട്.  കേരളത്തിലെ ചെറുതും വലുതുമായ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് 1,000 രൂപയോ അതിൽ കൂടുതലോ തുകയ്ക്കു സാധനങ്ങൾ വാങ്ങുന്നവർക്കാണു നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നത്. ജിഎസ്ടി പ്രകാരമുള്ള ബില്ലിന്റെ ചിത്രം മൊബൈലിലെടുത്ത് ജികെഎസ്‌യുവിന്റെ വാട്‌സാപ് നമ്പറിലേക്ക് അയയ്ക്കണം.

ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കാണ് ജികെഎസ്‌യുവിന്റെ റോഡ് ഷോ പാർട്നർ. ആദ്യമായാണ് ഒരു സംസ്ഥാനത്തെ മാധ്യമങ്ങൾ ഒരുമിച്ചുചേർന്ന് ഷോപ്പിങ് ഉത്സവം സംഘടിപ്പിക്കുന്നത്.