Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോബ്സ് ജീവകാരുണ്യപ്പട്ടികയിൽ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി

Kochouseph_Chittilappilly

കൊച്ചി ∙ സമ്പത്ത് ജീവകാരുണ്യത്തിനു പങ്കുവയ്ക്കുന്നതിൽ മുൻനിരയിലുള്ള ഏഷ്യയിലെ 40 പേരുടെ പട്ടികയിൽ വി–ഗാർഡ് ചെയർമാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയും. ഇന്ത്യയിൽ നിന്ന് പുനീത് ഡാൽമിയ, ആനന്ദ് ദേശ്പാണ്ഡെ, കിഷോർ ലല്ല, സുനിൽ മിത്തൽ, നന്ദൻ നിലേകനി, അഭിഷേക് പൊഡർ എന്നീ വ്യവസായികളും ‘ഫോബ്സ് ഏഷ്യ’ മാഗസിൻ തയാറാക്കിയ പട്ടികയിലുണ്ട്.

കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി 2011ൽ വൃക്ക ദാനം ചെയ്തതും ശേഷം അവയവദാനം പ്രോൽസാഹിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളും കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനിലൂടെ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളും മാഗസിൻ കണക്കിലെടുത്തു.