Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘റോക്കറ്റ് ’ പോലെ ടിക്കറ്റ് വിൽപന; കണ്ണൂർ വിമാനത്താവളത്തിന് അപൂർവ നേട്ടം

kannur-airport

കണ്ണൂർ∙ രാജ്യാന്തര വിമാനത്താവളത്തിലെ ടിക്കറ്റ് വിൽപന രാജ്യത്തെ വ്യോമയാന ചരിത്രത്തിലെ അപൂർവതയെന്നു കണക്കുകൾ. ടിക്കറ്റ് ബുക്കിങ് തുടങ്ങി ആദ്യ 12 മണിക്കൂറിനിടെ എയർ ഇന്ത്യ എക്സ്പ്രസ് വിറ്റത് 5153 ടിക്കറ്റുകൾ. ബുക്കിങ്ങിനു വൻ തിരക്കായതോടെ നിരക്കും കുത്തനെ കൂടി. തിരക്കു കൂടുന്നതിന് അനുസരിച്ചു വില കൂടുന്ന ഡൈനാമിക് പ്രൈസിങ് സംവിധാനം കാരണമാണിത്. 10000 രൂപയിൽ താഴെയാണ് ഓരോ റൂട്ടിലും ആദ്യം നിശ്ചയിച്ചിരുന്ന നിരക്ക്.

ആദ്യസർവീസായ കണ്ണൂർ–അബുദാബി വിമാനത്തിലെ ടിക്കറ്റുകൾ ബുക്കിങ് തുടങ്ങി 55 മിനിറ്റിനകം തീർന്നിരുന്നു. തിരക്കു കണക്കിലെടുത്ത് വൈകാതെ ദുബായ് സർവീസും തുടങ്ങാനുള്ള ഒരുക്കത്തിലാണ് എയർ ഇന്ത്യ എക്സ്പ്രസ്.

വിവിധ ദിവസങ്ങളിലേക്കായി ആദ്യ 12 മണിക്കൂറിൽ ടിക്കറ്റെടുത്തവരുടെ എണ്ണം:

കണ്ണൂർ–അബുദാബി : 881
അബുദാബി–കണ്ണൂർ : 885
കണ്ണൂർ–ഷാർജ : 892
ഷാർജ–കണ്ണൂർ : 827
കണ്ണൂർ–ദോഹ : 603
ദോഹ–കണ്ണൂർ : 711
കണ്ണൂർ–റിയാദ് : 134
റിയാദ്–കണ്ണൂർ : 220