Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമം ശനിയാഴ്ച കൊച്ചിയിൽ

techspectations-2018-logo

കൊച്ചി ∙ ഡിജിറ്റൽ രംഗത്തെ പുത്തൻ ആശയങ്ങളും സാധ്യതകളും മിഴിതുറക്കുന്ന മനോരമ ഓൺലൈൻ ‘ടെക്സ്പെക്റ്റേഷൻസ്’ ഡിജിറ്റൽ സംഗമത്തിന്റെ രണ്ടാം പതിപ്പിനു ശനിയാഴ്ച കൊച്ചി വേദിയാകും. മനോരമ ഓൺലൈൻ ഇരുപതാണ്ടു പിന്നിട്ടതിന്റെ ഭാഗമായി നടന്ന ‘ടെക്സ്പെക്റ്റേഷൻസ്’ ഒന്നാം പതിപ്പ് കേരളത്തിലെ ആദ്യത്തെ ദേശീയ ഡിജിറ്റൽ സംഗമമായിരുന്നു. ജിയോജിത്തുമായി ചേർന്നു സംഘടിപ്പിക്കുന്ന രണ്ടാം ഡിജിറ്റൽ സംഗമത്തിൽ ടെക് രംഗത്തെ രാജ്യാന്തര പ്രമുഖർ തങ്ങളുടെ മേഖലകളിലെ പുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തി ചർച്ചകൾക്കു തുടക്കമിടും.

റീബിൽഡ്, റീഗെയിൻ, റീട്ടെയിൻ ഡിജിറ്റൽ ബിസിനസ് എന്നതാണ് രണ്ടാം ഡിജിറ്റൽ സംഗമത്തിന്റെ പ്രധാന ആശയ, സംവാദ ചേരുവ. ഡേറ്റ ആൻഡ് അനലറ്റിക്സ്, വിഡിയോ, ഡിജിറ്റൽ ഇന്നവേഷൻ, എമേർജിങ് മീഡിയ ആൻഡ് ഹോംഗ്രോൺ സ്റ്റാർട്ടപ്പ് എന്നീ വിഭാഗങ്ങളായാണ് ഒരു ദിവസം നീളുന്ന ഡിജിറ്റൽ സംഗമം ഒരുക്കിയിട്ടുള്ളത്.

അജയ് വിദ്യാസാഗർ (ഹെഡ്, എപാക്, യുട്യൂബ്), ബെൻ മോറൽ (വൈസ് പ്രസി‍ഡന്റ്, ബ്രൈറ്റ്കോവ്, ഏഷ്യ), റാം ശേഷാദ്രി (ഹെഡ്, ഡിജിറ്റൽ സ്ട്രാറ്റജി ആൻഡ് സൊലൂഷൻസ്, അഡോബ്) തുടങ്ങി ലോകമെമ്പാടുമുള്ള ടെക്നോളജി സ്ഥാപനങ്ങളുടെ പ്രാദേശിക, സിഇഒ, സിഎക്സ്ഒമാരും ഡിജിറ്റൽ ഗുരുക്കൻമാരും ടെക് രംഗത്തെ സംരംഭകരുമാണു സംഗമത്തിൽ വിഷയാവതരണങ്ങളുമായി അണിനിരക്കുക.

കിരുബ ശങ്കർ (ബിസിനസ് ബ്ലോഗിങ്), രാമാനുജം പൊബ്ബിസെത്തി (കോംസ്കോർ), രുബീർ സിങ് (ഗൂഗിൾ), രാഹുൽ വെങ്ങാലിൽ (വാട്ട് ക്ലിക്സ്), ആദിത്യൻ വി.എസ്, (ഹീറോ ടാക്കീസ്), ബാലകൃഷ്ണൻ എ. (ജിയോജിത്), വിജയ് കൊല്ലി (അക്കാമെ), രത്നേഷ് മെഹ്റ (ഒറാക്കിൾ), റിനോഷ് ജോർജ് (യു ട്യൂബർ) തുടങ്ങിയ പ്രമുഖരും ഡിജിറ്റൽ സംഗമത്തിൽ പങ്കെടുക്കാനെത്തും.

വിദ്യാഭ്യാസം, സപ്ലൈ ചെയിൻ, ഡിജിറ്റൽ പേയ്മെന്റ്, ബയോ കെമിക്കൽസ് തുടങ്ങിയ മേഖലകളിൽ സ്റ്റാർട്ടപ്പുകളിലൂടെ മികവു തെളിയിച്ചവരുടെ വിജയഗാഥകൾ ചർച്ച ചെയ്യപ്പെടുന്ന പ്രത്യേക വിഭാഗം ഇത്തവണത്തെ ഡിജിറ്റൽ സംഗമത്തിന്റെ ഭംഗി കൂട്ടും. അക്യുമെൻ ഫണ്ട് പാർട്ണറും കർഷകനുമായ നാഗരാജ പ്രകാശം ആണ് ഇൗ വിഭാഗത്തിലെ ചർച്ചകൾക്കു നേതൃത്വം നൽകുക.

ജിയോജിത് ഫിനാൽഷ്യൽ സർവീസസ് മുഖ്യപ്രായോജകരും അഡോബ്, അക്കാമെ എന്നിവർ സഹപ്രായോജകരും ഹ്യൂണ്ടായ് (ട്രാവൽ), ഹൈഫിക്സ് (സാങ്കേതികം), ഹോട്ടൽ ക്രൗൺ പ്ലാസ (ഹോസ്പിറ്റാലിറ്റി), എന്നിവർ പാർട്ണർമാരുമാണ്. ടെക്സ്പെക്റ്റേഷൻസിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.techspectations.com സന്ദർശിക്കുക.

നവംബർ 16നു മുമ്പായി റജിസ്റ്റർ ചെയ്തവരിൽ ക്യൂആർ കോഡും റഫറൻസ് കോഡും അടങ്ങിയ മറുപടിക്കത്ത് ലഭിച്ചവർക്കു മാത്രമാണ് സംഗമത്തിൽ പങ്കെടുക്കാൻ അർഹത. റജിസ്റ്റർ ചെയ്തവർക്ക് ടെക്സ്പെക്റ്റേഷൻസിനായി തയാറാക്കിയിരിക്കുന്ന മൊബൈൽ ആപ്പിലൂടെ (www.techspectations.com/mobile) പാസ് ലഭ്യമാകും. ക്യൂആർ കോഡ് അടങ്ങുന്ന മറുപടിക്കത്തോ മൊബൈൽ ആപ്പിലൂടെ ലഭ്യമായ പാസോ പ്രവേശനത്തിന് ഹാജരാക്കേണ്ടതാണ്.