Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റയിൽവേയിലെ മൊബൈൽ കണക്‌ഷൻ ജിയോയിലേക്ക്

JIO

ന്യൂഡൽഹി ∙ റയിൽവേ ജീവനക്കാരുടെ മൊബൈൽ കണക്‌ഷൻ ജനുവരി ഒന്നിന് റിലയൻസ് ജിയോയിലേക്കു മാറും. 6 വർഷമായി എയർടെൽ ആണ് സേവനം നൽകുന്നത്. വർഷം 100 കോടി രൂപയായിരുന്നു ബിൽ.

ജിയോ വാഗ്ദാനം ചെയ്ത പാക്കേജുകൾ പ്രകാരം, ബിൽ തുക 35% കുറയുമെന്ന് റയിൽവേ പറഞ്ഞു. 1.95 ലക്ഷം കണക്‌ഷനുകളാണുള്ളത്. ജീവനക്കാരെ വിവിധ വിഭാഗങ്ങളായി തിരിച്ചാണു പാക്കേജുകൾ.